Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


 

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 
തനിക്കു നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനു സോളിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം നന്ദി അറിയിച്ചു. 
ഇന്ത്യയും കൊറിയയുമായുള്ള ബന്ധം കേവലം വ്യാപാരത്തില്‍ അധിഷ്ഠിതമല്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജനങ്ങള്‍ക്കിടയിലുള്ള ബന്ധമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അടുപ്പത്തിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. 
ഇന്ത്യയും കൊറിയയുമായി പ്രാചീനകാലം മുതല്‍ നിലനിന്നുപോരുന്ന ബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കവെ, അയോധ്യയില്‍നിന്ന് ആയിരക്കണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ച് കൊറിയയിലെത്തി കൊറിയന്‍ രാജാവിനെ വിവാഹം ചെയ്ത സൂര്യരത്‌ന റാണിയെ പ്രധാനമന്ത്രി അനുസ്മരിച്ചു. അടുത്തിടെ ദീപാവലി നാളില്‍ കൊറിയന്‍ പ്രഥമ വനിത കിം ജുങ്-സൂക്ക് അയോധ്യ സന്ദര്‍ശിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു. 
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വര്‍ധിപ്പിക്കുന്നതില്‍ ബുദ്ധമതം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 

കൊറിയയില്‍ വികസനം, ഗവേഷണം, നവീനാശയങ്ങള്‍ എന്നീ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം സംഭാവനകള്‍ നല്‍കുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
യോഗയ്ക്കും ഇന്ത്യന്‍ നൃത്ത രൂപങ്ങള്‍ക്കും കൊറിയയിലുള്ള പ്രചാരത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യന്‍ പാചകരീതിക്കു കൊറിയയില്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കായിക ഇനമായ കബഡിയില്‍ കൊറിയ നടത്തിയ ശ്രദ്ധേയമായ പ്രകടനവും അദ്ദേഹം അനുസ്മരിച്ചു. 
ലോകത്താകമാനമുള്ള ഇന്ത്യാക്കാര്‍ ഇന്ത്യയുടെ അംബാസഡര്‍മാരാണെന്നും അവരുടെ കഠിനാധ്വാനം  ആഗോളതലത്തില്‍ ഇന്ത്യക്ക് ഉയര്‍ന്ന സ്ഥാനം നേടിത്തന്നിട്ടുണ്ടെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. 
ഇന്ത്യ ഈ വര്‍ഷം മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാപ്പുവിനെക്കുറിച്ചു ലോകം കൂടുതല്‍ അറിയണമെന്നും അതു തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി സദസ്സിനെ ഓര്‍മിപ്പിച്ചു.

കൊറിയയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെട്ടുവരികയാണെന്നും ഇരു രാജ്യങ്ങളും സംഘടിച്ചു മേഖലയിലെ സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നിവയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ കൊറിയയിലും കൊറിയന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലെ വീടുകളിലും ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
ഇന്ത്യയില്‍ അടുത്തിടെയുണ്ടായ സാമ്പത്തിക വികസനത്തെക്കുറിച്ചു പ്രധാനമന്ത്രി വിശദമായി പ്രതിപാദിച്ചു. 
ഇന്ത്യ വൈകാതെ അഞ്ചു ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വികസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
കച്ചവടവും ജീവിതവും സുഗമമാക്കുന്നതില്‍ ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ പുരോഗതിയെക്കുറിച്ചു ശ്രീ. നരേന്ദ്ര മോദി പരാമര്‍ശിച്ചു. ജി.എസ്.ടി, പണരഹിത സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 
സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സംബന്ധിച്ച വിപ്ലവം ഇന്ത്യയില്‍ നടന്നുവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും ഇന്‍ഷുറന്‍സിനെക്കുറിച്ചും മുദ്ര വായ്പകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 
ഒട്ടേറെ നേട്ടങ്ങളിലൂടെ ഇന്ത്യയുടെ അഭിമാനം ഉയരുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രര്‍ക്കു സൗജന്യ ചികില്‍സ, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ, ഡിജിറ്റല്‍ ഇന്ത്യ എന്നിവ ഉദാഹരണങ്ങളായി അദ്ദേഹം എടുത്തുകാട്ടി. 
മാലിന്യമുക്ത ഊര്‍ജം, രാജ്യാന്തര സൗരോര്‍ജ സഖ്യ രൂപീകരണം എന്നീ മേഖലകളില്‍ ഇന്ത്യക്ക് ഉണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. 
ഇന്ത്യയില്‍ ഒരു പുതിയ ഊര്‍ജം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ഇന്ത്യന്‍ ജനതയുടെയും മറ്റു രാഷ്ട്രങ്ങളിലുള്ള ഇന്ത്യന്‍ സമൂഹത്തിന്‍റെ പേരില്‍ നാളെ സോള്‍ സമാധാന സമ്മാനം ഏറ്റുവാങ്ങുമെന്നു ശ്രീ. നരേന്ദ്ര മോദി യോഗത്തെ അറിയിച്ചു. 
പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയെക്കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, ഇത്തവണ കുംഭമേളയുടെ സമയത്തു ശുചിത്വം പാലിക്കപ്പെടുന്നതിനെക്കുറിച്ചു വിശദീകരിച്ചു. ഇന്ത്യയില്‍ വിനോദസഞ്ചാരം പുഷ്ടിപ്പെടുത്താന്‍ ശ്രമം നടത്തണമെന്ന് കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.