Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊമോറോസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കൊമോറോസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ 2023 സെപ്റ്റംബര്‍ 10-ന്  കോമോറോസ് യൂണിയന്‍ പ്രസിഡന്റ്  അസാലി അസ്സൗമാനിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ആഫ്രിക്കന്‍ യൂണിയനെ ജി 20 യില്‍ സ്ഥിരാംഗമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ മുന്‍കൈയ്ക്കും പരിശ്രമങ്ങള്‍ക്കും പ്രസിഡന്റ് അസ്സൗമാനി നന്ദി അറിയിച്ചു. ഇന്ത്യയുടെ പങ്കും ആഫ്രിക്കയുമായുള്ള ബന്ധവും പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ജി 20 ആദ്ധ്യക്ഷകാലത്ത് തന്നെ ഇത് സംഭവിച്ചതിലുള്ള തന്റെ പ്രത്യേക സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇത് ഇന്ത്യ-കൊമോറോസ് ബന്ധത്തിന് ഉത്തേജനം നല്‍കുമെന്ന തോന്നലും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷതയുടെ വിജയത്തിന് അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
ജി20യില്‍ അംഗമായതിന് ആഫ്രിക്കന്‍ യൂണിയനെയും കൊമോറോസിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം വ്യക്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും 2023 ജനുവരിയില്‍ ഇന്ത്യ വിളിച്ചുചേര്‍ത്തിരിക്കുന്ന വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയെ അനുസ്മരിക്കുകയും ചെയ്തു.
തങ്ങളുടെ ഉഭയകക്ഷി പങ്കാളിത്തം ചര്‍ച്ച ചെയ്യാനും ഇരു നേതാക്കള്‍ക്കും അവസരം ലഭിച്ചു. നടന്നുകൊണ്ടിരിക്കുന്ന നിരവധി സംരംഭങ്ങളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും സമുദ്ര സുരക്ഷ, കാര്യശേഷി നിര്‍മ്മാണം, വികസന പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

 

NS