കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ജി, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ജി, രാജ്യത്തിന്റെ പ്രതിരോധനമന്ത്രി ശ്രീ. രാജ്‌നാഥ് സിംങ് ജി, കേന്ദ്ര മന്തി സഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകരെ, നാവിക മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, കൊച്ചിന്‍ ഷിപ് യാര്‍ഡ് മാനേജിംങ് ഡയറക്ടര്‍, വിശിഷ്ചടാതിധികളെ, ഈ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളാവാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ സഹ പൗരന്മാരെ,
കേരള തീരത്ത് പുതിയ ഭാവി ഉദയം ചെയ്യുന്നതിന് എല്ലാ ഇന്ത്യക്കാരും ഇന്ന് സാക്ഷികളാവുകയാണ്. ഐഎന്‍ എസ് വിക്രാന്തില്‍ ഇന്ന് നടക്കുന്ന ഈ ചടങ്ങ് ആഗോള വേദിയിലെ ഇന്ത്യന്‍ ചൈതന്യത്തിന്റെ ആരോഹണമാണ്. സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ട, ശക്തവും മത്സരക്ഷമവുമായ ഇന്ത്യയുടെ വീര്യമുള്ള പ്രതിഛായയാണ് നാമിന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
വിക്രാന്ത് ബൃഹത്തും മഹത്തും വിശാലവുമാണ്. വിക്രാന്ത് അതുല്യമാണ്, വിക്രാന്ത് വളരെ ശ്രേഷ്ഠമാണ്. വിക്രാന്ത് ഒരു പടക്കപ്പല്‍ മാത്രമല്ല. കഠിനാധ്വാനത്തിന്റെയും, കഴിവിന്റെയും, സ്വാധീനത്തിന്റെയും, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതിബദ്ധതയുടെയും പ്രഭാവത്തിന്റെയും സാക്ഷ്യപത്രം കൂടിയാണ്. ലക്ഷ്യം പ്രയാസമേറിയായാല്‍, യാത്ര ദുര്‍ഘടവും വെല്ലുവിളികള്‍ അനന്തവുമായിരിക്കും. അപ്പോള്‍ അതിനുള്ള ഇന്ത്യയുടെ മറുപടിയാണ് വിക്രാന്ത്. ആസാദി കാ അമൃത് മഹോത്സവത്തിലെ സമാനതകളിലല്ലാത്ത അമൃതാണ് വിക്രാന്ത്. സ്വാശ്രയ ഇന്ത്യയുടെ അതുല്യമായ പ്രതിഫലനമാണ് വിക്രാനത്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെയും അന്തസിന്റെയും അനര്‍ഘ നിമിഷമാണിത്. ഇതിന് ഓരോ ഇന്ത്യക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ലക്ഷ്യങ്ങള്‍ എത്രമേല്‍ പ്രയാസങ്ങള്‍ നിറഞ്ഞതാകട്ടെ, വെല്ലുവിളികള്‍ പ്രബലമാകട്ടെ, ഇന്ത്യ തീരുമാനിച്ചാല്‍ പിന്നെ ഒരു ലക്ഷ്യവും അസാധ്യമാവില്ല. പ്രാദേശിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിമാനവാഹിനികള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ന് രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ഉള്ളില്‍ ഐഎന്‍എസ് വിക്രാന്ത് പുതിയ ആത്മവിശ്വാസം നിറച്ചിരിക്കുന്നു. വിക്രാന്തിനെ കണ്ട് ഈ തിരമാലകള്‍ പറയുന്നു.
അമർത്യ ധീരനായ മകനേ , ഉറച്ചു ചിന്തിക്കുക
അതിവിശാലമായ ഒരു പുണ്യ പാതയുണ്ട്, നമുക്ക് വളരാം, വളരാം.
സുഹൃത്തുക്കളെ,
ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിതിന് ഇന്ത്യന്‍ നാവിക സേനയെ, അതിലെ എല്ലാ എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ എന്റെ തൊഴിലാളി സഹോദരങ്ങളെയും സഹോദരികളെയും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.കേരളത്തിന്റെ ഈ പുണ്യഭൂമിയില്‍ ഇവിടുത്തെ ദേശീയ ഉത്സവമായ ഓണാഘോഷ വേളയിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ ഊഷ്മളമായ ഓണാശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ.
വിക്രാന്തിന്റെ ഓരോ ഭാഗത്തിനും അതിന്റെതായ ശക്തിയുണ്ട്. പ്രത്യേകതകള്‍ ഉണ്ട്, അതിന്റെതായ വികസന പരിമാണമുണ്ട്. നമ്മുടെ പ്രാദേശികമായ സാധ്യതകളുടെയും, വിഭവങ്ങളുടെയും, നൈപുണ്യത്തിന്റെയും പ്രതീകമാണ് അത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഉരുക്ക് മുഴുവന്‍ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതും ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചതുമാണ്.
ഇത് വെറും പടക്കപ്പലല്ല. അതിനുമപ്പുറമാണ്. ഒഴുകുന്ന വിമാനത്താവളവും ഓളപ്പരപ്പിലെ നഗരവുമാണ്. 5000 വീടുകളില്‍ വിളക്കു തെളിക്കാന്‍ വേണ്ട വൈദ്യുതി ഇതില്‍ ഉല്‍പാദിപ്പിക്കുന്നു. രണ്ടു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയുണ്ട് ഇതിന്റെ ഡെക്കിന്. വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകളും വയറുകളും കൂട്ടി വച്ചാല്‍ അതിന് കൊച്ചി മുതല്‍ കാശിയോളം നീളമുണ്ടാകും. ഈ സങ്കീര്‍ണത നമ്മുടെ എന്‍ജിനിയര്‍മാരുടെ സാമര്‍ത്ഥ്യത്തിന്റെ ഉദാഹരണമാണ്. ഈ മെഗാ എന്‍ജിനിയറിംങ് മുതല്‍ നാനോ സര്‍ക്യൂട്ട് വരെ, ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതാണ്.
സുഹൃത്തുക്കളെ,
ഈ സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പു കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് ഞാന്‍ പഞ്ച പ്രതിജ്ഞയ്‌ക്കു വേണ്ടി ആഹ്വാനം ചെയ്യുകയുണ്ടായി. നമ്മുടെ ഹരി ജിയും അല്‍പം മുമ്പ് ഇക്കാര്യം സൂചിപ്പിച്ചുവല്ലോ. ഈ അഞ്ചു പ്രതിജ്ഞകളില്‍ മുഖ്യം ഒരു വികസിത ഇന്ത്യ എന്ന് പ്രതിജ്ഞയാണ്. രണ്ടാമത്തേത്,. കൊളോണിയല്‍ മനോഭാവത്തിന്റെ പൂര്‍ണ നിരാകരണം. മൂന്നാമത്തെത് നിങ്ങളുടെ പൈതൃകത്തിലുള്ള ആത്മാഭിമാനം. നാലാമത്തേത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പൗരധര്‍മ്മവുമാണ്. ഈ പഞ്ച പ്രാണനുകളുടെ എല്ലാം വീര്യം ഐന്‍എസ് വിക്രാന്തിന്റെ നിര്‍മ്മിതിയിലും യാത്രയിലും നമുക്കു കാണാന്‍ സാധിക്കും. ഐഎന്‍എസ് വിക്രാന്ത് ഈ വീര്യത്തിന്റെ സജീവ സാക്ഷ്യമാണ്. മുമ്പ് ഇത്തരം വിമാനവാഹിനികള്‍ വിദേശ രാജ്യങ്ങളില്‍ മാത്രമെ നിര്‍മ്മിച്ചിരുന്നുള്ളു. ഇവര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട്, ഇന്ന് ഇന്ത്യയും വികസിത രാഷ്ട്രം എന്ന ഒരു പടി കൂടി മുന്നോട്ടു വച്ചിരിക്കുന്നു.
സുഹൃത്തുക്കളെ,
ജലഗതാഗത മേഖലയില്‍ ഇന്ത്യയ്ക്ക് ശോഭനമായ ചരിത്രമുണ്ട്. സമ്പന്നമായ പൈതൃകമുണ്ട്. ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് ഈ വരികള്‍ നാം പഠിച്ചിട്ടുണ്ട്.
ലോങ്ഘിക തരണി: ലോല, ഗത്വാര ഗാമിനി താരിഃ.
ജങ്ഗല പ്ലാവിനീ ചൈവ, ധാരിണീ വേഗിനി തഥാ
ഇത് നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നമുക്ക് ഗലിക, ലോല, ഗത്വര, ഗാമിനി, ജങ്കള, പഌവിനി, ധരിണി, വേഗിനി തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും അളവിലുമുള്ള കപ്പലുകളും വള്ളങ്ങളും ഉണ്ട്. കടല്‍, കപ്പല്‍, വള്ളം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നമ്മുടെ വേദങ്ങളിലും നിരവധി മന്ത്രങ്ങളും ഉണ്ട്. വേദ കാലം മുതല്‍ ഗുപ്ത കാലം വരെ ഇന്ത്യയുടെ സാമുദ്രിക ശേഷി ലോകപ്രശശ്തമാരുന്നു. കടലിലെ ശക്തിയായി ഛത്രപതി ശിവജി മഹാരാജാവ് ഇത്തരം കപ്പല്‍പ്പട രൂപീകരിച്ചിരുന്നു. ശത്രുക്കള്‍ക്ക് അത് പേടി സ്വപ്‌നമായിരുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തിയപ്പോള്‍, ഇന്ത്യന്‍ പടക്കപ്പലുകളുടെ ശക്തിയും അതുവഴിയുള്ള വ്യാപാരവും അവരില്‍ അമ്പരപ്പ് ഉളവാക്കി. അതുകൊണ്ടു തന്നെ അവര്‍ ഇന്ത്യയുടെ സാമുദ്രിക ശക്തിയെ തകര്‍ക്കാന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിനെ കൂട്ടുപിടിച്ച് നിയമം പാസാക്കി. കടുത്ത നിയന്ത്രണങ്ങളാണ് അവര്‍ ഇന്ത്യന്‍ കപ്പലുകള്‍ക്കും വ്യാപാരികള്‍ക്കും മേല്‍ അടിച്ചേല്‍പ്പിച്ചത്.
ഇന്ത്യയ്ക്കു കഴിവും പരിചയവും ഉണ്ടായിരുന്നു. എന്നാല്‍ ഈ ചതിയെ നേരടാന്‍ നമ്മുടെ ആളുകള്‍ മാനസികമായി തയാറായിരുന്നില്ല. നാം സാവകാശം ദുര്‍ബലരായി, കൊളോണിയല്‍ ഭരണ കാലത്ത് നമ്മുടെ ശക്തി നാം മറന്നേ പോയി. നമുക്കു നഷ്ടപ്പെട്ട ശക്തി, ഇപ്പോള്‍ ആസാദി കാ അമൃത കാലതത്ത്, നാമിതാ തരിച്ചു പിടിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ന് 2022 സെപ്റ്റംബര്‍ 2 ലെ ഈ ചരിത്ര ദിനത്തില്‍ നാം ഒരു ചരിത്രം കൂടി തിരുത്തുകയാണ്. കൊളോണിയല്‍ ഭരമത്തിന്റെ ഒരു ചുമടു കൂടി നാമിന്ന് ഉപേക്ഷിക്കുന്നു. ഇന്ത്യന്‍ നാവിക സേനയക്ക് ഇന്നു മുതല്‍ പുതിയ പാതാക ലഭിച്ചിരിക്കുന്നു. ഇതുവരെ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങളായിരുന്നു നമ്മുടെ നാവിക സേനാ പതാകയില്‍ ഉണ്ടായിരുന്നത്.ഇന്നിതാ ഛത്രപതി ശിവജിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ട് നാവിക സേനയുടെ പുതിയ പതാക കടലിലും ആകാശത്തിലും തിളങ്ങും.
ഒരിക്കല്‍ രാംധാരി സിംങ് ദിനകര്‍ അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇപ്രകാരം കുറിച്ചു:
പുതിയ സൂര്യന്റെ പുതിയ പ്രകാശം, നമോ, നമോ, നമോ!
നമോ, സ്വതന്ത്ര ഇന്ത്യയുടെ പതാക, നമോ, നമോ, നമോ!
ഇന്ന് ഈ പാതാക വന്ദനത്തോടെ ഞാന്‍ പുതിയ പതാക നാവിക സേനയുടെ പിതാവിന് ഛത്രപതി വീര്‍ ശിവജി മഹാരാജിനു സമര്‍പ്പിക്കുന്നു. ഇന്ത്യത്വത്തിന്റെ കടുത്ത ചായത്തില്‍ മുക്കിയ ഈ പുതിയ പതാക, ഇന്ത്യന്‍ നാവിക സേനയില്‍ പുതിയ ആത്മവിശ്വാസവും ആത്മ അഭിമാനവും നിറയ്ക്കുമെന്ന് എനിക്ക് ഉറപ്പാണ്.
സുഹൃത്തുക്കളെ,
എന്റെ സഹ പൗരന്മാരുടെ മുന്നില്‍ ഒരു സുപ്രധാന കാര്യം, നമ്മുടെ സൈന്യത്തിന്റെ പരിവര്‍ത്തനം കൂടി, അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്നതിന് വിക്രാന്ത് കമ്മീഷന്‍ ചെയ്യപ്പെടുമ്പോള്‍ നിരവധി വനിതാ ഭടന്മാരും അതിനായി നിയോഗിക്കപ്പെടും. സമദ്രത്തിന്റെ അതിയായ ശക്തിക്കൊപ്പം ബൃഹത്തായ ഈ വനിത ശക്തിയും പുതിയ ഇന്ത്യയുടെ മഹത്തായ വ്യക്തിത്വമാകും.
നിലവില്‍ നാവിക സേനയില്‍ 600 വനിതാ ഓഫീസര്‍മാരുണ്ട് എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. ഇനി ഇന്ത്യന്‍ നേവി എല്ലാ വിഭാഗങ്ങളിലേയ്ക്കും വനിതകളെ നിയോഗിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. അതിന് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തിരിക്കുന്നു. ശക്തമായ തിരകള്‍ക്ക് അതിരുകള്‍ ഇല്ലാത്തതു പോലെ ഇന്ത്യയുടെ പെണ്‍മക്കള്‍ക്കും ഇനി നിയന്ത്രണങ്ങളോ അതിരുകളോ ഇല്ല.
രണ്ടു വര്‍ഷം മുമ്പ് വനിതാ ഓഫീസര്‍ ഐഎന്‍എഎസ്സ് തരിണിയില്‍ ലോകം ചുറ്റി വരികയുണ്ടായി. വരും കാലങ്ങളില്‍ നമ്മുടെ നിരവധി പുത്രിമാര്‍ അവരുടെ ശക്തി തെളിയിക്കാന്‍ മുന്നോട്ടു വരും. നാവിക സേന പോലെ മൂന്നു സേനകളിലും വനിതകള്‍ക്ക് പുതുയ ഉത്തരവാദിത്വങ്ങള്‍ നല്‍കാന്‍ പോവുകയാണ്.
സുഹൃത്തുക്കളെ,
സ്വാശ്രയവും സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ കൂടുതലായി ആശ്രയിക്കുമ്പോള്‍, അത് കൂടുതല്‍ ബുദ്ധിമുട്ടിലാവും. ഒരു രാജ്യം കൂടുതല്‍ സ്വാശ്രയമാകുമ്പോള്‍ അത് കൂടുതല്‍ ശക്തമാകുന്നു. കൊറോണ കാലത്ത് നാം ഇതു കണ്ടതാണ്. മനസിലാക്കിയതും അനുഭവിച്ചതുമാണ്. അതിനാല്‍ എല്ലാ ശക്തിയും സംഭരിച്ച് സ്വാശ്രമാകാന്‍ ഇന്ത്യ പരിശ്രമിക്കുകയാണ്.
ഇന്ന് ഒരു വശത്ത് അഗാധ സമുദ്രത്തില്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ ശക്തി പ്രഖ്യാപിക്കുമ്പോള്‍ മറുവശത്ത് നമ്മുടെ തേജസ് അനന്തമായ ആകാശത്ത് ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. നാം സ്വന്തമായി വികസിപ്പിച്ച തോക്കുകളുടെ ശബ്ദം ഇക്കുറി ഓഗസ്റ്റ് 15 ന് ചുവപ്പു കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാഷ്ട്രമൊട്ടാകെ മുഴങ്ങിയത് നിങ്ങള്‍ കേട്ടുകാണും. 75 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ സ്വന്തം സൈന്യത്തെ ആധുനികവത്ക്കരിക്കുകയാണ്, സ്വാശ്രയമാക്കുകയാണ്.
നമ്മുടെ സൈന്യം ഇത്തരം നിരവധി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് ബജറ്റിലെ 25 ശതമാനം പണം ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ഉത്തര്‍ പ്രദേശിലും രണ്ട് പ്രതിരോധ ഇടനാവികള്‍ വികസിപ്പിക്കുന്നുമുണ്ട്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഒരിക്കല്‍ ചുവപ്പു കോട്ടയില്‍ നിന്നും പൗര ധര്‍മ്മത്തെ കുറിച്ച് ഞാന്‍ സംസാരിക്കുകയുണ്ടായി.ഇക്കുറിയും ഞാന്‍ അത് ആവര്‍ത്തിച്ചു. ചെറുതുള്ളികളാണ് വന്‍ സമുദ്രങ്ങളാകുന്നത്. പ്രാദേശികത്വത്തിനു വേണ്ടി ശബിദിക്കൂ എന്ന മന്ത്രം ഓരോ പൗരനും പ്രാവര്‍ത്തികമാക്കാന്‍ ആരംഭിച്ചാല്‍ വൈകാതെ നമ്മുടെ രാജ്യം സ്വാശ്രയമാകും.ഈ മന്ത്രത്തിന്റെ പ്രതിധ്വനി ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും കേള്‍ക്കും. അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഇവിടെ എത്തുവാന്‍ നിര്‍ബന്ധിതരാകും. ഇതിന്റെ ശക്തി ഓരോ പൗരന്മാരുടെയും അനുഭവങ്ങളിലാണ് കുടികൊള്ളുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് ലോകം അതിവേഗത്തില്‍ മാറുകയാണ്. ഭാവി വ്യാപാര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എവിയെയായിരിക്കും എന്ന കാഴ്ച്ചപ്പാട് ഉണ്ടാവുക വളരെ പ്രധാന കാര്യമാണ്. മുൻപ് ഇന്ത്യാ പസഫിക് മേഖലയുടെയും ഇന്ത്യന്‍ സമുദ്രത്തിന്റെയും സുരക്ഷ എല്ലാവരും അവഗണിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായിരിക്കുന്നു.അതിനാല്‍ ബജറ്റില്‍ നാം നാവിക സേനയ്ക്ക് കൂടുതല്‍ വിഹിതം മാറ്റി വയ്ക്കുന്നു. എല്ലാ മേഖലകളിലും നാവിക സേനയുടെ ശേഷിയും വര്‍ധിച്ചിരിക്കുന്നു. വരും കാലങ്ങളിലും ഇത് ശക്തിപ്പെട്ടുകൊണ്ടിരിക്കും. അത്യാധുനിക സംവിധാനങ്ങള്‍ ഇവര്‍ വികസിപ്പിക്കും ഉപയോഗിക്കും. ഇത് ഇന്ത്യയുടെയും അയല്‍ രാജ്യങ്ങളുടെയും വ്യവസായ പുരോഗതിയുടെ മേഖലകളില്‍ പുതിയ പാതകള്‍ തുറക്കും.
സുഹൃത്തുക്കളെ
വേദങ്ങളില്‍ പറയുന്നു :
വിദ്യാ വിവാദ ധനം മദയ്, ശക്തി: പരിശാൻ പരിപീഢനയ്.
ഖലസ്യ സാധോ: വിപർതം ഏതദ്, ജ്ഞാനായ ദാനായ ച സംരക്ഷണയ്
അതായത് കുബുദ്ധിയുടെ അറിവ് ശിഷ്യരെ സമ്പാദിക്കാനും സമ്പത്തിനെ കുറിച്ച് പൊങ്ങച്ചം പറയാനും ശക്തികൊണ്ട് മറ്റുള്ളവരെ അടിച്ചമര്‍ത്താനുമാണ്. എന്നാല്‍ മാന്യനാകട്ടെ അറിവ് എന്നാല്‍ ഉപവിയും ബലഹീനരുടെ സംരക്ഷയുമാണ്. ഇതാണ് ഇന്ത്യയുടെ സംസ്‌കാരം. അതുകൊണ്ടാണ് ലോകത്തിന് ശക്തമായ ഇന്ത്യയെ ആവശ്യമുള്ളത്.
ഒരിക്കല്‍ എപിജെ അബ്ദുള്‍ കലാമിനോട് ആരോ ചോദിച്ചു, അങ്ങ് വളരെ ശാന്തനാണല്ലോ പിന്നെ എന്തിനാണ് അങ്ങേയ്ക്ക് ആയുധങ്ങള്‍. കലാം മറുപടി പറഞ്ഞു, ശക്തിയും സമാധാനവും പരസ്പര പൂരകങ്ങളാണ്. അതുകൊണ്ടാണ് ഇന്ത്യയും ശക്തിയും മാറ്റവുമായി നീങ്ങുന്നത്.
ശക്തമായ ഇന്ത്യ സമാധാനപരവും സുരക്ഷിതവുമായ ഒരു ലോകത്തിന് വഴി തെളിക്കും എന്ന് എനിക്കുറപ്പുണ്ട്. അതേ ചൈതന്യത്തില്‍ എല്ലാ ധീര യോധാക്കളെയും, ധീര പോരാളികലെയും ആദരിച്ചു കൊണ്ട് അവരുടെ വീര്യത്തിനു മുന്നില്‍ ഈ സുപ്രധാന നിമിഷത്തെ ഞാന്‍ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹൃദയാന്തരാളങ്ങളില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.
ജയ് ഹിന്ദ്.
-ND-
INS Vikrant is an example of Government's thrust to making India's defence sector self-reliant. https://t.co/97GkAzZ3sk
— Narendra Modi (@narendramodi) September 2, 2022
आज यहाँ केरल के समुद्री तट पर भारत, हर भारतवासी, एक नए भविष्य के सूर्योदय का साक्षी बन रहा है।
— PMO India (@PMOIndia) September 2, 2022
INS विक्रांत पर हो रहा ये आयोजन विश्व क्षितिज पर भारत के बुलंद होते हौसलों की हुंकार है: PM @narendramodi
विक्रांत विशाल है, विराट है, विहंगम है।
— PMO India (@PMOIndia) September 2, 2022
विक्रांत विशिष्ट है, विक्रांत विशेष भी है।
विक्रांत केवल एक युद्धपोत नहीं है।
ये 21वीं सदी के भारत के परिश्रम, प्रतिभा, प्रभाव और प्रतिबद्धता का प्रमाण है: PM @narendramodi
यदि लक्ष्य दुरन्त हैं, यात्राएं दिगंत हैं, समंदर और चुनौतियाँ अनंत हैं- तो भारत का उत्तर है विक्रांत।
— PMO India (@PMOIndia) September 2, 2022
आजादी के अमृत महोत्सव का अतुलनीय अमृत है विक्रांत।
आत्मनिर्भर होते भारत का अद्वितीय प्रतिबिंब है विक्रांत: PM @narendramodi
आज भारत विश्व के उन देशों में शामिल हो गया है, जो स्वदेशी तकनीक से इतने विशाल एयरक्राफ्ट कैरियर का निर्माण करता है।
— PMO India (@PMOIndia) September 2, 2022
आज INS विक्रांत ने देश को एक नए विश्वास से भर दिया है, देश में एक नया भरोसा पैदा कर दिया है: PM @narendramodi
INS विक्रांत के हर भाग की अपनी एक खूबी है, एक ताकत है, अपनी एक विकासयात्रा भी है।
— PMO India (@PMOIndia) September 2, 2022
ये स्वदेशी सामर्थ्य, स्वदेशी संसाधन और स्वदेशी कौशल का प्रतीक है।
इसके एयरबेस में जो स्टील लगी है, वो स्टील भी स्वदेशी है: PM @narendramodi
छत्रपति वीर शिवाजी महाराज ने इस समुद्री सामर्थ्य के दम पर ऐसी नौसेना का निर्माण किया, जो दुश्मनों की नींद उड़ाकर रखती थी।
— PMO India (@PMOIndia) September 2, 2022
जब अंग्रेज भारत आए, तो वो भारतीय जहाजों और उनके जरिए होने वाले व्यापार की ताकत से घबराए रहते थे: PM @narendramodi
इसलिए उन्होंने भारत के समुद्री सामर्थ्य की कमर तोड़ने का फैसला लिया।
— PMO India (@PMOIndia) September 2, 2022
इतिहास गवाह है कि कैसे उस समय ब्रिटिश संसद में कानून बनाकर भारतीय जहाजों और व्यापारियों पर कड़े प्रतिबंध लगा दिए गए: PM @narendramodi
आज 2 सितंबर, 2022 की ऐतिहासिक तारीख को, इतिहास बदलने वाला एक और काम हुआ है।
— PMO India (@PMOIndia) September 2, 2022
आज भारत ने, गुलामी के एक निशान, गुलामी के एक बोझ को अपने सीने से उतार दिया है।
आज से भारतीय नौसेना को एक नया ध्वज मिला है: PM @narendramodi
अब तक भारतीय नौसेना के ध्वज पर गुलामी की पहचान बनी हुई थी।
— PMO India (@PMOIndia) September 2, 2022
लेकिन अब आज से छत्रपति शिवाजी से प्रेरित, नौसेना का नया ध्वज समंदर और आसमान में लहराएगा: PM @narendramodi
विक्रांत जब हमारे समुद्री क्षेत्र की सुरक्षा के लिए उतरेगा, तो उस पर नौसेना की अनेक महिला सैनिक भी तैनात रहेंगी।
— PMO India (@PMOIndia) September 2, 2022
समंदर की अथाह शक्ति के साथ असीम महिला शक्ति, ये नए भारत की बुलंद पहचान बन रही है: PM @narendramodi
अब इंडियन नेवी ने अपनी सभी शाखाओं को महिलाओं के लिए खोलने का फैसला किया है।
— PMO India (@PMOIndia) September 2, 2022
जो पाबन्दियाँ थीं वो अब हट रही हैं।
जैसे समर्थ लहरों के लिए कोई दायरे नहीं होते, वैसे ही भारत की बेटियों के लिए भी अब कोई दायरे या बंधन नहीं होंगे: PM @narendramodi
बूंद-बूंद जल से जैसे विराट समंदर बन जाता है।
— PMO India (@PMOIndia) September 2, 2022
वैसे ही भारत का एक-एक नागरिक ‘वोकल फॉर लोकल’ के मंत्र को जीना प्रारंभ कर देगा, तो देश को आत्मनिर्भर बनने में अधिक समय नहीं लगेगा: PM @narendramodi
पिछले समय में इंडो-पैसिफिक रीज़न और इंडियन ओशन में सुरक्षा चिंताओं को लंबे समय तक नजरअंदाज किया जाता रहा।
— PMO India (@PMOIndia) September 2, 2022
लेकिन आज ये क्षेत्र हमारे लिए देश की बड़ी रक्षा प्राथमिकता है।
इसलिए हम नौसेना के लिए बजट बढ़ाने से लेकर उसकी क्षमता बढ़ाने तक हर दिशा में काम कर रहे हैं: PM @narendramodi