രാജ്യത്ത് പുതുതായി രൂപീകരിച്ച 13 കേന്ദ്ര സര്‍വകലാശാലകളുടെ തുടര്ചെലവുകള്ക്കായും കാമ്പസുകളില്‍ അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി 3639.32 കോടി രൂപ അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. 36 മാസത്തിനുള്ളില്‍ ഈ സര്‍വകലാശാലകളിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
കേന്ദ്ര മന്ത്രിസഭ ഈ സര്‍വകലാശാലകള്‍ക്കായി നേരത്തേ അനുവദിച്ച 3000 കോടി രൂപയെക്കാള്‍ 1474.65 കോടി രൂപ അധികമായി ചെലവഴിക്കുന്നതിനും മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.
2009 ലെ കേന്ദ്ര സര്‍വകലാശാലാ നിയമം അനുസരിച്ചാണ് ബീഹാര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, (രണ്ടെണ്ണം) ഝാര്‍ഖണ്ഡ്, കര്‍ണ്ണാടക, കേരളം, ഒറീസ, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട് എന്നിവിടങ്ങളില്‍ കേന്ദ്ര സര്‍വകലാശാലകള്‍ സ്ഥാപിച്ചത്. ഇവ താഴെപ്പറയുന്നു;
1) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാര്‍, ഗയ, ബീഹാര്‍.
2) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഹരിയാന, മാഹേന്ദര്ഗഢ്
3) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ജമ്മു, ജമ്മു.
4) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഝാര്‍ഖണ്ഡ്, റാഞ്ചി.
5) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കാശ്മീര്‍, ശ്രീനഗര്‍.
6) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കര്‍ണാടക, ഗുല്‍ബര്‍ഗ്
7) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസര്‍കോഡ്
8) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഒറീസ, കോറാപുത്.
9) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, ഭട്ടിന്‍ഡ
10) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാന്, ബന്ദേര്സിന്ധ്രി, രാജസ്ഥാന്.
11) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട്, വാരൂര്.
12) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്ത്, ഗുജറാത്ത്.
13) സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഹിമാചല്‍ പ്രദേശ്.
പ്രതിഫലനം;
ഇത് ഉന്നതവിദ്യാഭ്യാസം ലഭ്യമാകുന്നത് വര്‍ദ്ധിപ്പിക്കുകയും മറ്റു സര്‍വകലാശാലകള്‍ക്ക് അനുകരണീയമായ മികവിന്റെ നിലവാരം സൃഷ്ടിക്കാനും സഹായിക്കും. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള മേഖലാ അസന്തുലതത്വങ്ങള് കുറക്കാനും ഇത് സഹായിക്കും.