Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേരളത്തിലെ കര്‍ഷകന്‍ ധര്‍മ്മരാജന്റെ ജീവിതം യഥാര്‍ത്ഥ പ്രചോദനം: പ്രധാനമന്ത്രി


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. പരിപാടിയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍, പിഎം കിസാന്‍ സമ്മാന്‍ നിധി, പിഎംജെബിവൈ, പിഎംഎസ്ബിവൈ എന്നിവയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് കേരളത്തിലെ കോഴിക്കോട് നിന്നുള്ള വാഴ കര്‍ഷകനും വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഗുണഭോക്താവുമായ ശ്രീ ധര്‍മ്മ രാജന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം ആനുകൂല്യങ്ങളുടെ ലഭ്യതയെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, രാസവളങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും ലഭ്യത ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ സാമ്പത്തിക സഹായത്തെക്കുറിച്ച് ശ്രീ ധര്‍മ്മ രാജന്‍ അറിയിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ ലഭിക്കുന്ന പണം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

സര്‍ക്കാര്‍ പദ്ധതികളും വായ്പകളും കുടുംബത്തിന് കൂടുതല്‍ പണം ലാഭിക്കാന്‍ ശ്രീ ധര്‍മ്മരാജനെ സഹായിക്കുന്നുവെന്നും, അല്ലാത്തപക്ഷം വായ്പ നല്‍കുന്നവരുടെ ഉയര്‍ന്ന പലിശ നിരക്കില്‍ അത് ചെലവഴിക്കപ്പെടുമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ രണ്ട് പെണ്‍മക്കളെ പഠിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ച ശ്രീ ധര്‍മ്മരാജന്‍, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മൂത്ത മകളുടെ വിവാഹത്തിന് പണം ലാഭിക്കാന്‍ സഹായിച്ച സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

മെച്ചപ്പെട്ട ജീവിതം നല്‍കിയതിന് ശ്രീ ധര്‍മ്മരാജന്‍ പ്രധാനമന്ത്രിയോട് തന്റെ നന്ദി അറിയിച്ചു. തന്റെ പെണ്‍മക്കളെ പഠിപ്പിക്കുകയും പണം നന്നായി വിനിയോഗിക്കുകയും ചെയ്ത പുരോഗമനവാദിയായ കര്‍ഷകനാണ് ശ്രീ രാജനെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹം ശരിക്കും പ്രചോദനമാണെന്ന് പറഞ്ഞു.

–NS–