കേന്ദ്ര സര്‍വീസിലെ ഡോക്ടര്‍മാരുടെ (അനധ്യാപക, പൊതുജനാരോഗ്യ വിദഗ്ദര്‍) വിരമിക്കല്‍ പ്രായം 62 വയസ്സില്‍ നിന്ന് 65 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടൊപ്പം കേന്ദ്ര ആരോഗ്യ സര്‍വീസിലെ ഡോക്ടേര്‍സ് ഓഫ് ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെ (ഡി.ജി.എം.ഒ) വിരമിക്കല്‍ പ്രായം 65 വയസ്സായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ മികച്ച രോഗ പരിചരണം, മെഡിക്കല്‍ കോളേജുകളില്‍ ശരിയായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയോടൊപ്പം ദേശീയ ആരോഗ്യ പദ്ധതിക്കു കീഴിലുള്ള സേവനങ്ങള്‍ ഫലപ്രദമായി നല്‍കുന്നതിനും ഈ തീരുമാനം വഴി സാധിക്കും.