ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.എ.ആര്.ഐ) രണ്ട് ഏക്കര്‍ സ്ഥലം വെറ്റിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് (വി.സി.ഐ.) 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്കാന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു ചതുരശ്ര മീറ്ററിന് ഒരു രൂപ നിരക്കില്‍ മൊത്തം 8,01,278 രൂപയായിരിക്കും പ്രതിവര്‍ഷ പാട്ട വാടക.
മൃഗസംരക്ഷണ ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറ്റവും പുതിയ അറിവുകള്‍ വെറ്റിനറി പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വ കോഴ്സുകളിലൂടെ പകര്‍ന്ന് കൊടുത്തു കൊണ്ട് നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള രംഗങ്ങളിലേയ്ക്ക് വെറ്റിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഈ സൗകര്യങ്ങള്‍ സ്ഥാപിച്ച ശേഷം രാജ്യത്ത് ഗ്രാമീണ ജനതയ്ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങളും വി.സി.ഐ. ഏറ്റെടുക്കും.