വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംരംഭമായ ജി 20 ജനപങ്കാളിത്ത പരിപാടിയിലെ റെക്കോർഡ് പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ കേന്ദ്ര ബിന്ദുവെന്ന നിലയിൽ, വിദ്യാഭ്യാസ മന്ത്രാലയം “അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും ഉറപ്പാക്കുക ” (എഫ് എൽ എൻ ) എന്ന പ്രമേയം പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും ഒരു പരമ്പര സംഘടിപ്പിക്കുന്നു.
വിദ്യാർത്ഥികളും അധ്യാപകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ 1.5 കോടിയിലധികം വ്യക്തികൾ ഇതുവരെ ഈ സംരംഭത്തിൽ ആവേശത്തോടെ ചേർന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഈ റെക്കോർഡ് പങ്കാളിത്തത്തിൽ സന്തോഷമുണ്ട്. ഇത് സുസ്ഥിരവും, ഉൾക്കൊള്ളുന്നതുമായ ഭാവിക്കായുള്ള നമ്മുടെ പങ്കിട്ട കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ ജി-20 പ്രസിഡൻസിയിൽ പങ്കെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
Thrilled by this record participation. This reinforces our shared vision for an inclusive and sustainable future. Compliments to all those who have taken part and strengthened India’s G-20 Presidency. https://t.co/VwkNwgJxXp
— Narendra Modi (@narendramodi) June 10, 2023
-ND-