Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര മന്ത്രി ശ്രീ. അനന്ത് കുമാറിന്റ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം


കേന്ദ്ര മന്ത്രി ശ്രീ. അനന്ത് കുമാറിന്റ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി പറഞ്ഞു, ‘എന്റെ വിലപ്പെട്ട സുഹൃത്തും, സഹപ്രവര്‍ത്തകനുമായ ശ്രീ. അനന്ത് കുമാര്‍ജിയുടെ ദേഹവിയോഗത്തില്‍ അങ്ങേയറ്റം ദുഖിക്കുന്നു. ചെറുപ്രായത്തില്‍ പൊതു രംഗത്തേയ്ക്ക് കടന്നുവന്ന്, അങ്ങേയറ്റം സഹാനുഭൂതിയോടും, ശുഷ്‌കാന്തിയോടും സമൂഹത്തെ സേവിച്ച അസാമാന്യനായ ഒരു നേതാവായിരുന്നു അദ്ദേഹം. തന്റെ സദ്പ്രവൃത്തികളുടെ പേരില്‍ അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും.

അദ്ദേഹത്തിന്റെ ഭാര്യ തേജ്വസിനിജിയോട് ഞാന്‍ സംസാരിക്കുകയും ശ്രീ. അനന്ത് കുമാര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു. ദുഖം നിറഞ്ഞ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, സുഹൃത്തുകളോടും, അനുയായികളോടുമൊപ്പമാണ് എന്റെ ചിന്തകള്‍. ഓം ശാന്തി’