Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര ഗവണ്‍മെന്റ് പ്രസ്സുകളുടെ ലയനത്തിനും നവീകരണത്തിനും മന്ത്രിസഭയുടെ അംഗീകാരം


കേന്ദ്ര ഗവണ്‍മെന്റിന്റെ 17 പ്രസ്സുകളെ / യൂണിറ്റുകളെ അഞ്ച് എണ്ണമാക്കി ലയിപ്പിക്കാനും നവീകരിക്കാനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവന്‍, മിന്റോ റോഡ്, മായാപൂരി, മഹാരാഷ്ട്രയിലെ നാസിക്, പശ്ചിമ ബംഗാളിലെ ടെംപിള്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് പ്രസ്സുകളിലായിരിക്കും മറ്റുള്ളവയെ ലയിപ്പിച്ച് നവീകരിക്കുക. ഈ പ്രസ്സുകളുടെ പക്കലുള്ള അധിക ഭൂമി പണയപ്പെടുത്തിയാവും ഈ വികസനം സാധ്യമാക്കുക. ലയിപ്പിച്ച ഗവണ്‍മെന്റ് പ്രസ്സുകളുടെ മൊത്തം ഭൂമിയായ 468.08 ഏക്കര്‍ സ്ഥലം കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ലാന്റ് ആന്റ് ഡവലപ്‌മെന്റ് ഓഫീസിന് കൈമാറും. ചണ്ഡീഗഢ്, ഭുവനേശ്വര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ കേന്ദ്ര ഗവണ്‍മെന്റിന്റെ പാഠപുസ്തക അച്ചടിശാലകളുടെ 56.67 ഏക്കര്‍ ഭൂമി അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് തിരികെ നല്‍കും.

രാജ്യത്താകമാനമുള്ള കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ സുപ്രധാനവും, രഹസ്യ സ്വഭാവമുള്ളതും, അടിയന്തിരവുമായ, ബഹുവര്‍ണ്ണ അച്ചടി ജോലികള്‍ ഏറ്റെടുക്കാന്‍ നവീകരണത്തിലൂടെ ഈ പ്രസ്സുകള്‍ക്ക് കഴിയും.

ഖജനാവില്‍ നിന്ന് യാതൊരു ചെലവും ഇല്ലാതെയും, ഒരാളുടെയും ജോലി നഷ്ടപ്പെടാത്താതെയുമാണ് ഇത് നടപ്പിലാക്കുക.

******