കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ യുക്തിസഹമായി പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ ഉപസമിതി നല്‍കിയ പ്രധാന ശുപാര്‍ശകള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 66 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരിശോധിച്ച ഉപസമിതി ഇവയുടെ എണ്ണം സാധാരണ ഗതിയില്‍ 30 ല്‍ കവിയരുതെന്ന് നിര്‍ദ്ദേശിച്ചു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളുമായി നടത്തിയ മേഖലാതല കൂടിയാലോചനകളിലൂടെ തര്‍ക്കമുള്ള പല വിഷയങ്ങളിലും സമവായം ഉണ്ടാക്കാന്‍ ഉപസമിതിക്ക് കഴിഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളെ യുക്തിസഹമാക്കുന്നത് പരമാവധി വിഭവ വിനിയോഗം ഉറപ്പുവരുത്തിക്കൊണ്ട് മേഖല തിരിച്ചുള്ള മികച്ച പ്രകടനം ഉറപ്പുവരുത്താന്‍ സഹായിക്കും. കൂടാതെ ലക്ഷ്യമിടുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുമെന്നത് ഉറപ്പു വരുത്താനും കഴിയും.
2015 ഫെബ്രുവരി 8 ന് ചേര്‍ന്ന നിതി ആയോഗ് ഭരണ സമിതിയുടെ ആദ്യ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഉപസമിതി രൂപീകരിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിഷന്‍ 2022 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹകരണ ഫെഡറലിസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ട് കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ടീം ഇന്ത്യയായി പ്രവര്‍ത്തിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ഉപസമിതിയുടെ ഉദ്ദേശ്യലക്ഷ്യം.
4. ഉപസമിതിയുടെ പ്രധാന ശുപാര്‍ശകള്‍ ചുവടെ ചേര്‍ക്കുന്നു:
a.) പദ്ധതികളുടെ എണ്ണം : മൊത്തം പദ്ധതികളുടെ എണ്ണം 30 ല്‍ കവിയരുത്.
b.) പദ്ധതികളുടെ തരംതിരിവ് : നിലവിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളെ മുഖ്യ പദ്ധതികളെന്നും ഐച്ഛിക പദ്ധതികളെന്നും തരംതിരിക്കുക.
ദേശീയ വികസന അജണ്ടയ്ക്ക് അനുസൃതമായ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പട്ടിക
(A) | മുഖ്യപദ്ധതികളില്‍ പ്രധാനപ്പെട്ടവ | |
1 | ദേശീയ സാമൂഹ്യ സഹായ പദ്ധതി | |
2 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി | |
3 | പട്ടിക ജാതി വികസനത്തിനായി ഒരു കുടക്കീഴിലുള്ള പദ്ധതി | |
4 | പട്ടിക വര്‍ഗ്ഗ വികസനത്തിനായി ഒരു കുടക്കീഴിലുള്ള പദ്ധതി | |
5 | ന്യൂനപക്ഷ വികസനത്തിനായി ഒരു കുടക്കീഴിലുള്ള പദ്ധതി | |
6 | പിന്നോക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, കരുതലില്ലാത്ത വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വികസനത്തിനായി ഒരു കുടക്കീഴിലുള്ള പദ്ധതി | |
(B) | മുഖ്യപദ്ധതികള്‍ | |
7 | ഹരിതവിപ്ലവം (കൃഷി ഉന്നതി പദ്ധതികളും രാഷ്ട്രീയ കൃഷി വികാസ് യോജനയും) | |
8 | ധവള വിപ്ലവം (മൃഗസംരക്ഷണവും, ക്ഷീര പരിപാലനവും) | |
9 | നീല വിപ്ലവം (മത്സ്യമേഖലയുടെ സംയോജിത വികസനം) | |
10 | പ്രധാനമന്ത്രി കൃഷി സിന്‍ചായ് യോജന | |
a | ഓരോ കൃഷിയിടത്തിനും വെള്ളം | |
b | ഓരോ തുള്ളിക്കും കൂടുതല്‍ വിളവ് | |
c | സംയോജിത നീര്‍ത്തട വികസന പദ്ധതി | |
d | ത്വരിത ജലസേചനവും വെള്ളപൊക്കം കൈകാര്യം ചെയ്യലും പദ്ധതി | |
11 | പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി (പി.എം.ജി.എസ്.വൈ) | |
12 | പ്രധാനമന്ത്രി ഭവന പദ്ധതി (പി.എം.എ.വൈ) | |
a | പി.എം.എ.വൈ – ഗ്രാമീണം | |
b | പി.എം.എ. വൈ.- നാഗരികം | |
13 | ദേശീയ ഗ്രാമീണ കുടിവെള്ള ദൗത്യം | |
14 | ശുചിത്വ ഭാരത യജ്ഞം (എസ്.ബി.എം) | |
a | ശുചിത്വ ഭാരത യജ്ഞം – ഗ്രാമീണം | |
b | ശുചിത്വ ഭാരത യജ്ഞം – നാഗരികം | |
15 | ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) | |
a | ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം | |
b | ദേശീയ നഗര ആരോഗ്യ ദൗത്യം | |
c | മൂന്നാം വിഭാഗത്തില്‍പ്പെട്ട പരിചരണ പരിപാടികള്‍ | |
d | ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ മാനവശേഷി | |
e | ദേശീയ ആയുഷ് ദൗത്യം | |
16 | ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി (പഴയ ആര്‍.എസ്.ബി.വൈ) | |
17 | ദേശീയ വിദ്യാഭ്യാസ ദൗത്യം (എന്‍.ഇ.എം) | |
a | സര്‍വ്വ ശിക്ഷാ അഭിയാന്‍ | |
b | രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ | |
c | അദ്ധ്യാപക പരിശീലനവും വയോജന വിദ്യാഭ്യാസവും | |
d | രാഷ്ട്രീയ ഉച്ഛ് ശിക്ഷാ അഭിയാന്‍ | |
18 | ഉച്ചഭക്ഷണ പരിപാടി | |
19 | സംയോജിത ശിശുവികസന സേവനങ്ങള്‍ | |
a | അംഗന്‍വാടി സേവനങ്ങള്‍ | |
b | ദേശീയ പോഷക ദൗത്യം | |
c | പ്രസവാനുകൂല്യ പദ്ധതി | |
d | കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി | |
e | സംയോജിത ശിശു സംരക്ഷിത പദ്ധതി | |
f | ദേശീയ ശിശു സംരക്ഷണ പദ്ധതി | |
20 | വനിതകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമുള്ള ദൗത്യം (പെണ്‍കുട്ടിയെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ, വണ്‍ സ്റ്റോപ്പ് സെന്ററുകള്‍, വനിതാ ഹെല്‍പ്പ് ലൈന്‍, ഹോസ്റ്റലുകള്‍, ജന്‍ഡര്‍ ബജറ്റിംഗ് തുടങ്ങിയവ) | |
21 | ദേശീയ ഉപജീവന ദൗത്യം (എല്‍.എല്‍.എം) | |
a | ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം | |
b | ദേശീയ നഗര ഉപജീവന ദൗത്യം | |
22 | തൊഴിലും നൈപുണ്യവികസനവും | |
a | തൊഴിലവസര സൃഷ്ടിക്കുള്ള പദ്ധതികള്‍ | |
b | പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന | |
23 | പരിസ്ഥിതി, വനം, വന്യജീവി | |
a | ഹരിത ഭാരതത്തിനായുള്ള ദേശീയ ദൗത്യം | |
b | വന്യജീവി ആവാസ കേന്ദ്രങ്ങളുടെ സംയോജിത വികസനം | |
c | പ്രകൃതി വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം | |
d | ദേശീയ നദി സംരക്ഷണ പദ്ധതി | |
24 | നഗര പുനരുദ്ധാരണ ദൗത്യം (അമൃതും സ്മാര്‍ട്ട് സിറ്റി ദൗത്യവും) | |
25 | പോലീസ് സേനകളുടെ നവീകരണം (സുരക്ഷയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്‍പ്പെടെ) | |
26 | ജുഡീഷ്യറിക്ക് ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ (ഗ്രാമ ന്യായാലയങ്ങളും ഇ-കോര്‍ട്ടുകളുമുള്‍പ്പെടെ) | |
(C) | ഐച്ഛിക പദ്ധതികള്‍ | |
27 | അതിര്‍ത്തി മേഖലാ വികസന പദ്ധതി | |
28 | ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ ദൗത്യം | ക്രമ നമ്പര്‍ | കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പേര് |
---|
ധനസഹായ മാതൃക ഇനിപ്പറയുന്ന പ്രകാരമായിരിക്കും :
മുഖ്യപദ്ധതികളില്‍ പ്രധാനപ്പെട്ടവ :
നിലവിലുള്ള ധനകാര്യ മാതൃക തുടരും
പ്രധാന പദ്ധതികള്‍ :
( a.) 8 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും 3 ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും : കേന്ദ്രം : സംസ്ഥാനം : 90 : 10
(b.) മറ്റ് സംസ്ഥാനങ്ങള്‍ക്ക് : കേന്ദ്രം : സംസ്ഥാനം : 60 : 40
( c.) കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് : 1 (നിയമസഭ ഇല്ലാത്ത) : കേന്ദ്രം 100 ശതമാനം. നിയമസഭ ഉള്ളവയ്ക്ക് നിലവിലുള്ള ധനകാര്യ മാതൃക തുടരും
ഐച്ഛിക പദ്ധതികള്‍ :
a.) 8 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും 3 ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും : കേന്ദ്രം : സംസ്ഥാനം : 80 : 20
b.) മറ്റ് സംസ്ഥാനങ്ങള്‍ക്ക് : കേന്ദ്രം : സംസ്ഥാനം : 50 : 50
c.) കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് : 1 (നിയമസഭ ഇല്ലാത്ത) : കേന്ദ്രം 100 ശതമാനം.
(2) നിയമസഭ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് : കേന്ദ്രം : കേന്ദ്ര ഭരണ പ്രദേശം : 80 : 20
–
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള ഫ്‌ളെക്‌സി ഫണ്ടുകള്‍:
a. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് ഉള്ളതുപോലെ കേന്ദ്ര മന്ത്രാലയങ്ങള്‍ സംസ്ഥാനങ്ങളോട് അയവുള്ള സമീപനം കൈക്കൊള്ളണം.
b. കൂടാതെ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതിക്കും ലഭ്യമായ ഫ്‌ളെക്‌സി ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം വാര്‍ഷിക വിഹിതത്തിന്റെ നിലവിലുള്ള 10% എന്നത് 25% ആയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് 20% ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെ കേന്ദ്ര ഭരണ പ്രദേശത്തിന്റെയും സ്വന്തമായ ആവശ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ ഇത് സഹായിക്കും.