Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കെ. കാമരാജിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു


കാമരാജിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ശ്രീ കെ.കാമരാജ് അവിസ്മരണീയമായ സംഭാവനകൾ നൽകുകയും അനുകമ്പയുള്ള ഒരു ഭരണാധികാരി എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ശ്രീ കെ. കാമരാജ് ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം മായാത്ത സംഭാവനകൾ നൽകി. കാരുണ്യമുള്ള ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ദാരിദ്ര്യവും മനുഷ്യരുടെ കഷ്ടപ്പാടുകളും ലഘൂകരിക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.”

 

***

-ND-