കെനിയയിലെ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ. റെയില ഒഡിംഗ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ഒരു ദശാബ്ദത്തിലേറെ കാലം മുമ്പ് താന്‍ കെനിയ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി ശ്രീ. മോദി സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു. 2009 ലും, 2012 ലും താന്‍ മുമ്പ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തെ ശ്രീ. ഒഡിംഗ ഊഷ്മളതയോടെ ഓര്‍ത്തു. ഇന്ത്യയും കെനിയയും തമ്മിലുള്ള ബന്ധങ്ങളില്‍ അടുത്തിടെ ഉണ്ടായ പുരോഗതിയെ കുറിച്ചും, ഉഭയകക്ഷി താല്‍പ്പര്യമുള്ള മേഖലാ, രാജ്യാന്തര വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
Dr. Ida Odinga and Mr. @RailaOdinga met PM @narendramodi earlier today. pic.twitter.com/uffro1WhtN
— PMO India (@PMOIndia) July 3, 2018