Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൃഷി, സസ്യാരോഗ്യ വിഷയങ്ങളില്‍ സഹകരിക്കുന്നതിനായി ഇന്ത്യയും ഇറ്റലിയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭാ അനുമതി


കൃഷി, സസ്യാരോഗ്യ വിഷയങ്ങളില്‍ സഹകരിക്കുന്നതിനായി ഇന്ത്യയും ഇറ്റലിയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 208 ജനുവരിയില്‍ ഒപ്പുവെച്ചിരുന്ന സമാനമായ ധാരണാപത്രത്തിന്റെ കാലാവധി 2018 ജനുവരിയില്‍ തീരുന്ന സാഹചര്യത്തിലാണിത്.

സസ്യാരോഗ്യം, കാര്‍ഷികോല്‍പാദനം എന്നീ മേഖലയ്ക്കു പുറമെ മൃഗപരിപാലനം, കാര്‍ഷിക വികസനം, ഭക്ഷ്യസംസ്‌കരണം തുടങ്ങി പരസ്പരം ആലോചിച്ചു തീരുമാനിക്കാവുന്ന മേഖലകളില്‍ക്കൂടി സഹകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രമാണ് ഒപ്പുവെക്കുക.

കൃഷിയും ഗ്രാമവികസനവും, സാങ്കേതിക വൈദഗ്ധ്യം കൈമാറലും കാര്‍ഷിക യന്ത്രവല്‍ക്കരണവും കാര്‍ഷിക-വ്യവസായ അടിസ്ഥാനസൗകര്യവും ശക്തിപ്പെടുത്തലും, മൃഗപരിപാലനത്തില്‍ ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളും സാങ്കേതിക വിദ്യയും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ നീക്കലും ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാര്‍ഷിക രംഗത്തെ ഉഭയകക്ഷി കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷികരംഗത്തെ സഹകരണത്തിനായി ദീര്‍ഘകാല പദ്ധതികള്‍ പരിഗണിക്കുന്നതിനും സസ്യാരോഗ്യത്തിലെ അപകടത്തിനുള്ള സാധ്യതകള്‍ കുറച്ചുകൊണ്ടുവരുന്നതിനായി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.

ഇരു രാജ്യങ്ങളിലെയും ഗവണ്‍മെന്റ് ഏജന്‍സികള്‍ തമ്മിലും ശാസ്ത്ര, അക്കാദമിക സ്ഥാപനങ്ങള്‍ തമ്മിലും ഇരു രാജ്യങ്ങളിലെയും വ്യാപാരി സമൂഹങ്ങള്‍ തമ്മിലും ഉള്ള ബന്ധം മെച്ചപ്പെടുന്നതിനും ഇരു രാജ്യങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതിനും ഇതു സഹായകമാകും.