“കൃഷിയും ഗ്രാമീണമേഖലയുടെ സമൃദ്ധിയും” എന്ന വിഷയത്തിലുള്ള ബജറ്റാനന്തര വെബിനാറിൽ മാർച്ച് 1 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള കേന്ദ്രീകൃത ചർച്ചയ്ക്കായി പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം. കാർഷിക വളർച്ചയ്ക്കും ഗ്രാമീണ സമൃദ്ധിക്കും ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ബജറ്റിന്റെ ദർശനം പ്രായോഗിക ഫലങ്ങളാക്കി മാറ്റുന്നതിനുള്ള സഹകരണം വെബിനാർ പ്രോത്സാഹിപ്പിക്കും. ഈ മേഖലയിലെ പരിശ്രമങ്ങൾ സംയോജിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിനുമായി സ്വകാര്യ മേഖലയിലെ വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ എന്നിവരെ ഉൾപ്പെടുത്തി വെബിനാർ സംഘടിപ്പിക്കപ്പെടുന്നത്.
****
SK