ഡെല്‍ഹിയിലെ ഏഴു ജനറല്‍ പൂള്‍ റെസിഡന്‍ഷ്യല്‍ അക്കോമഡേഷന്‍ (ജി.പി.ആര്‍.എ.) കോളനികള്‍ നവീകരിക്കാനുള്ള പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. സരോജിനി നഗര്‍, നേതാജി നഗര്‍, നൗറോജി നഗര്‍ എന്നിവ നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡും കസ്തൂര്‍ബ നഗര്‍, ത്യാഗരാജ് നഗര്‍, ശ്രീനിവാസ്പുരി, മൊഹമ്മദ്പൂര്‍ എന്നിവ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുമാണു നവീകരിക്കുക. ഏകദേശം 7.49 ലക്ഷം ചതുരശ്ര അടി ബില്‍ഡ് അപ് ഏരിയ(ബി.യു.എ.) ഉള്ള ടൈപ്പ് ഒന്നു മുതല്‍ നാലു വരെയുള്ള 12,970 വീടുകളുടെ സ്ഥാനത്ത് 29.18 ലക്ഷം ചതുരശ്ര മീറ്റര്‍ ബി.യു.എയില്‍ ടൈപ്പ് രണ്ടു മുതല്‍ നാലു വരെയുള്ള 25,667 വീടുകള്‍ പൊതുസൗകര്യങ്ങളോടെ നിര്‍മിക്കാനാണു പദ്ധതി.
നേതാജി നഗറില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കായി 2.42 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലംകൂടി പദ്ധതിയുടെ ഭാഗമായി ഒരുക്കും.
30 വര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണിക്കും നോക്കിനടത്തിപ്പിനുമായുള്ള ചെലവുള്‍പ്പെടെ 32,835 കോടി രൂപയുടേതാണു പദ്ധതി. റിങ് റോഡിനോട് ചേര്‍ന്ന് നൗറോജി നഗറിലും സരോജിനി നഗറിലും വാണിജ്യാടിസ്ഥാനത്തില്‍ ബി.യു.എ. വില്‍പന നടത്തി സ്വാശ്രയാടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുക.
ഘട്ടംഘട്ടമായി അഞ്ചുവര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കും.