ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍.ജി.എയുടെ 79-ാമത് സമ്മേളനത്തിനിടയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് രാജ്യത്തിന്റെ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ -ഹമദ് അല്‍ -മുബാറക് അല്‍ -സബാഹുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും കുവൈറ്റ് കിരീടാവകാശിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
കുവൈറ്റുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ഇരു നേതാക്കളും അനുസ്മരിച്ചു. ഊര്‍ജ്ജ, ഭക്ഷ്യസുരക്ഷാ ആവശ്യകതകളില്‍ ഇരു രാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കുന്നതില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധങ്ങള്‍ ആഴത്തിലാക്കാനും വൈവിദ്ധ്യവല്‍ക്കരിക്കാനുമുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധതയും അവര്‍ പ്രകടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് പ്രധാനമന്ത്രി കിരീടാവകാശിയോട് നന്ദി രേഖപ്പെടുത്തി.
ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുത്തന്‍ ചലനക്ഷമതയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
****
PM @narendramodi engaged in fruitful discussions with His Highness Sheikh Sabah Khaled Al-Hamad Al-Sabah, the Crown Prince of Kuwait. The talks focused on bolstering India-Kuwait relations across key sectors, including pharmaceuticals, food processing, energy and more. pic.twitter.com/BWeLkwtOcl
— PMO India (@PMOIndia) September 23, 2024
The talks with His Highness Sheikh Sabah Khaled Al-Hamad Al-Sabah, the Crown Prince of Kuwait, were very productive. We discussed how to add vigour to India-Kuwait ties in sectors like pharma, food processing, technology, energy and more. pic.twitter.com/MKmjlNglm3
— Narendra Modi (@narendramodi) September 23, 2024