Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കുവൈത്തിലെ പ്രവാസി വിദ്യാര്‍ത്ഥി സമ്മാനതുക ഇന്ത്യന്‍ കരസേനാ ക്ഷേമനിധിക്ക് സംഭാവന ചെയ്തു

കുവൈത്തിലെ പ്രവാസി വിദ്യാര്‍ത്ഥി സമ്മാനതുക ഇന്ത്യന്‍ കരസേനാ ക്ഷേമനിധിക്ക് സംഭാവന ചെയ്തു


കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥിയായ മാസ്റ്റര്‍ റിദ്ധിരാജ് കുമാര്‍ തനിക്ക് ലഭിച്ച സമ്മാനത്തുകയായ 18,000 രൂപയുടെ ചെക്ക് കരസേനാ ക്ഷേമനിധിക്കുള്ള സംഭാവനയായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് കൈമാറി. റിദ്ധി രാജിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു.

വിദ്യാഭ്യാസ ഗവേഷണത്തിനായുള്ള ആസ്‌ട്രേലിയന്‍ കൗണ്‍സിലിന്റെ (എ.സി.ഇ.ആര്‍) പഠനം മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ബഞ്ച്മാര്‍ക്ക് പരീക്ഷയില്‍ പശ്ചിമേഷ്യയില്‍ നിന്ന് കണക്കിലും, സയന്‍സിലും ഏറ്റവും കൂടുതല്‍ മികവ് പ്രദര്‍ശിപ്പിച്ചതിനാണ് 80 കുവൈത്തി ദിനാറിന്റെ (18,000 രൂപ) സമ്മാനം കുവൈത്തിലെ ഇന്ത്യന്‍ എജ്യൂക്കേഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥയായ റിദ്ധി രാജിന് ലഭിച്ചത്.

പഠനത്തില്‍ കാഴ്ചവച്ച മികവിനും, മഹാമനസ്‌കതയ്ക്കും ശ്രീ. നരേന്ദ്ര മോദി റിദ്ധി രാജിനെ അഭിനന്ദിച്ചു. നിരവധി നൂതന ആശയങ്ങളുടെ സൃഷ്ടാവാണ് ഈ കുട്ടിയെന്നും പ്രധാനമന്ത്രിക്ക് ബോധ്യമായി.

‘ഓരോ കുട്ടിയും പ്രതിഭാശാലിയാണ്’ എന്ന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ കുട്ടികളിലെ പ്രാഗത്ഭ്യം കണ്ടെത്തുന്നതിനായി ഇന്ത്യയിലെ അദ്ധ്യാപകര്‍ക്ക് സൗജന്യമായി സെമിനാറുകള്‍ നടത്താറുണ്ടെന്ന് റിദ്ധി രാജിന്റെ അമ്മയായ ശ്രീമതി കൃപാ ഭട്ട് പ്രധാനമന്ത്രിയെ അറിയിച്ചു. നവീന പഠ്യപദ്ധതികള്‍ പ്രചരിപ്പിക്കാന്‍ കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി അവരെയും അനുമോദിച്ചു.