മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗമായ കുല്‍ദീപ് നയ്യാരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘കുല്‍ദീപ് നയ്യാര്‍ നമ്മുടെ കാലത്തെ വലിയ ബുദ്ധിജീവിയായിരുന്നു വീക്ഷണങ്ങളിലെ വിശാലതയും, നിര്‍ഭയത്വവും കൊണ്ട് അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ കര്‍മ്മനിരതനായി. അടിയന്തിരാവസ്ഥയ്ക്കെതിരായ അദ്ദേഹത്തിന്റെ ശക്തമായ നിലപാടും പൊതുജന സേവനവും, മെച്ചപ്പെട്ട ഇന്ത്യക്കുവേണ്ടിയുള്ള പ്രതിബദ്ധതയും എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നു. എന്റെ അനുശോചനമറിയിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
Kuldip Nayar was an intellectual giant of our times. Frank and fearless in his views, his work spanned across many decades. His strong stand against the Emergency, public service and commitment to a better India will always be remembered. Saddened by his demise. My condolences.
— Narendra Modi (@narendramodi) August 23, 2018