Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കുമുദിനി ലാഖിയയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കുമുദിനി ലാഖിയയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കഥക്കിനോടും ഇന്ത്യയുടെ ശാസ്ത്രീയ നൃത്തങ്ങളോടുമുള്ള അഭിനിവേശം പ്രവർത്തനങ്ങള‌ിൽ ശ്രദ്ധേയമായ നിലയിൽ പ്രതിഫലിപ്പിച്ച മികച്ച സാംസ്കാരിക മാതൃകയാണ് അവരെന്നു പ്രധാനമന്ത്രി പ്രകീർത്തിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:​

“മികച്ച സാംസ്കാരികബിംബമെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കുമുദിനി ലാഖിയജിയുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. കഥക്കിനോടും ഇന്ത്യയുടെ ശാസ്ത്രീയ നൃത്തങ്ങളോടുമുള്ള അഭിനിവേശം വർഷങ്ങളായി അവരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു. യഥാർഥ മാർഗദർശിയായിരുന്ന അവർ തലമുറകളായി നർത്തകരെ പരിപോഷിപ്പിച്ചു. തുടർന്നും അവരുടെ സംഭാവനകൾ വിലമതിക്കപ്പെടും. അവരുടെ കുടുംബത്തെയും വിദ്യാർഥികളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

-SK-