കുടിയേറ്റക്കാരുടെയും, സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കുന്നവരുടെയും, ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 8 പദ്ധതികള്‍ 2020 മാര്‍ച്ച് വരെ ദീര്‍ഘിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
സാമ്പത്തിക ബാധ്യത :
2017-18 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ ഈ പദ്ധതികള്‍ക്കുള്ള മൊത്തം സാമ്പത്തിക ബാധ്യത 3183 കോടി രൂപയാണ്. പദ്ധതിക്കുള്ള വാര്‍ഷിക ബാധ്യത 2017-18 ല്‍ 911 കോടി രൂപയും, 2018-19 ല്‍ 1372 കോടി രൂപയും, 2019-20 ല്‍ 900 കോടി രൂപയുമായിരിക്കും.
പ്രയോജനങ്ങള്‍ :
അഭയാര്‍ത്ഥികള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, ഭീകരാക്രമണങ്ങള്‍, വര്‍ഗ്ഗീയ കലാപങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പ്പ്, മൈന്‍ സ്‌ഫോടനങ്ങള്‍ മുതലായവയ്ക്ക് ഇരയാകുന്ന സിവിലിയന്‍മാര്‍ എന്നിവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ളതാണ് ഈ പദ്ധതികള്‍.
വിശദാംശങ്ങള്‍ :
നിലവില്‍ പ്രവര്‍ത്തികമായ പദ്ധതികളാണ് ഈ 8 എണ്ണവും
1. പാക് അധിനിവേശ കശ്മീര്‍, ജമ്മു കാശ്മീരിലെ ചാമ്പ് എന്നിവിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് എന്നിവര്‍ക്കാ യുള്ള ഒറ്റത്തവണ കേന്ദ്ര ധനസഹായം.
2. ഇന്ത്യയും, ബംഗ്ലാദേശും തമ്മില്‍ ഒപ്പുവച്ച കരയിലെ അതിര്‍ത്തി കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലേയും എന്‍ക്ലേവുകളില്‍ വസിച്ചിരുന്നവരുടെ പുനരധിവാസ പാക്കേജും അടിസ്ഥാന സൗകര്യ വികസനവും
3. തമിഴ്‌നാട്ടിലെയും ഒഡിഷയിലെയും ക്യാമ്പുകളില്‍ കഴിയു#്‌ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ധനസഹായം
4. ടിബറ്റന്‍ കുടിയേറ്റ പ്രദേശങ്ങളുടെ ഭരണപരവും, സാമൂഹിക ക്ഷേമ പരമവുമായ ചെലവുകള്‍ക്ക് സെന്‍ട്രല്‍ ടിബറ്റന്‍ റിലീഫ് കമ്മറ്റിക്ക് 5 വര്‍ഷത്തേയ്ക്കുള്ള ഗ്രാന്റ്
5. ത്രിപുരയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ള ബ്രൂ വംശജരുടെ ചെലവിനായി തൃപുര ഗവണ്‍മെന്റിനുള്ള ഗ്രാന്റ്.
6. ത്രിപുരയില്‍ നിന്ന് മിസോറാമിലെത്തില ബ്രൂ/ റിയാംഗ് കുടുംബങ്ങളുടെ പുനരധിവാസം.
7. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ച സഹായധനം
8. രാജ്യത്തിനുള്ളില്‍ ബോംബ്, മൈന്‍ സ്‌ഫോടനങ്ങള്‍, മാവോയിസ്റ്റ് അക്രമം, വര്‍ഗ്ഗീയ കലാപം, ഭീകരാക്രമണങ്ങള്‍ മുതലായവയില്‍ മരണമടയുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി.