കിഴക്കന്‍ റെയില്‍വേയിലെ ദാന്കുണിയിലുള്ള ഡീസല്‍ കമ്പോണന്റ് ഫാക്ടറിയിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ചീഫ് വര്‍ക്സ് മാനേജരുടെ തസ്തിക സൃഷ്ടിക്കാന്‍ ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി.
ഈ ഫാക്ടറിയുടെ ഭരണപരമായ ചുമതലകള്‍ നിറവേറ്റുന്നതിനും ശരിയായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും അതുവഴി ലക്ഷ്യമിട്ടിട്ടുള്ള വരുമാനം ലഭ്യമാക്കുന്നതിനും ഈ തസ്തിക വളരെ പ്രധാനപ്പെട്ടതാണ്. ഇത് സൃഷ്ടിക്കുന്നതു വഴി റെയില്‍വേയ്ക്ക് പ്രതിമാസം 16,79,400 രൂപ ചെലവ് വരും.