Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര കണ്‍വെന്‍ഷനുള്ള ഇന്ത്യയുടെ രണ്ടാമത് ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു


കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ ചട്ടക്കൂട് കണ്‍വെന്‍ഷനുള്ള (യു.എന്‍.എഫ്.സി.സി.സി) ഇന്ത്യയുടെ രണ്ടാം ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.

മുഖ്യ സവിശേഷതകള്‍

1. യു.എന്‍.എഫ്.സി.സി.സി. യ്ക്കുള്ള ഇന്ത്യയ്ക്കുള്ള പുതുക്കിയ ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടാണിത്. അഞ്ച് പ്രധാനഘടകങ്ങളാണ് ഇതിലടങ്ങിയിട്ടുള്ളത്- ദേശീയ സാഹചര്യങ്ങള്‍ ; ദേശീയ ഹരിത വാതക പട്ടിക, ലഘൂകരണ നടപടികള്‍, ധനസ്ഥിതി, സാങ്കേതികവിദ്യ, ശേഷി വികസന ആവശ്യങ്ങള്‍, ആഭ്യന്തരമായി ലഭിക്കുന്ന സഹായം, പരിശോധനാ സംവിധാനങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടും.

2. ദേശീയ തലത്തില്‍ നടത്തിയ നിരവധി പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറിക്കിയിട്ടുള്ളത്.

3. വിവിധ തലങ്ങളിലെ വിശകലനങ്ങള്‍ക്ക് റിപ്പോര്‍ട്ട് വിധേയമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധരടങ്ങിയ സാങ്കേതിക ഉപദേശക സമിതി, ദേശീയ സ്റ്റീയറിംഗ് സമിതി മുതലായവ റിപ്പോര്‍ട്ട് വിശകലനം ചെയ്തു. നിതി ആയോഗ്, കൃഷി, ധനകാര്യം, വിദേശകാര്യം, പെട്രോളിയം പ്രകൃതി വാതകം, ജലവിഭവം, ആരോഗ്യ കുടുംബക്ഷേമം, ഗ്രാമവികസനം, ഭൗമശാസ്ത്രം, നഗരകാര്യം, വ്യവസായ വാണിജ്യം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളും, വകുപ്പുകളും ഉള്‍ക്കൊള്ളുന്നതാണ് ദേശീയ സ്റ്റീയറിംഗ് സമിതി. വിവിധ തലങ്ങളില്‍ നടത്തിയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന എല്ലാ സംശയങ്ങള്‍ക്കുമുള്ള ഭേദഗതികള്‍ക്കാണ് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയിട്ടുള്ളത്.

4. 2014 ല്‍ മൊത്തം 26,07,488 ജിഗാഗ്രാം സി.സി.-2 ഇക്വുവാലന്റ് (ഏകദേശം 2.607 ബില്ല്യണ്‍ ടണ്‍ സി.സി.-2 ഇക്വുവാലന്റ്) ഹരിത വാതകമാണ് ഇന്ത്യയില്‍ പുറന്തള്ളപ്പെട്ടത്. ഭൂവിനിയോഗം, വന നശീകരണം മുതലായ പ്രവര്‍ത്തനങ്ങള്‍ വഴിയുള്ള പുറന്തള്ളല്‍ ഒഴികെയാണിത്. ഇതും കൂടി ഉള്‍പ്പെടുത്തിയാല്‍ ഏകദേശം 2.306 ബില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന് തുല്യമാകും. മൊത്തം പുറന്തള്ളലില്‍ ഊര്‍ജ്ജ മേഖല 73 ശതമാനവും, വ്യാവസായിക മേഖല 8 ശതമാനവും, കാര്‍ഷിക മേഖല 16 ശതമാനവും, മാലിന്യ മേഖല 3 ശതമാനവും സംഭാവന ചെയ്തിട്ടുണ്ട്. വനഭൂമി, കൃഷിഭൂമി, കുടിയേറ്റങ്ങള്‍ എന്നിവിടങ്ങളിലെ കാര്‍ബണ്‍ സിങ്ക് വഴി ഏകദേശം 12% പുറന്തള്ളല്‍ തട്ടിക്കഴിച്ചിട്ടു ണ്ട്.

2014 ലെ ഇന്ത്യയുടെ ദേശീയ ഹരിത വാതക ഇന്‍വെന്ററി ഉള്‍പ്പെടുത്തിയ പട്ടിക ചുവടെ ;

വിഭാഗം

കാര്‍ബണ്‍ഡൈ ഓക്‌സൈഡിന് തുല്യം (ജിഗാഗ്രാം)

ഊര്‍ജ്ജം

19,09,765.74

വ്യാവസായിക പ്രക്രിയകള്‍

2,02,277.69

കൃഷി

4,17,217.54

മാലിന്യം

78,227.15

ഭൂവിനിയോഗം,ഭൂവിനിയോഗംമാറ്റം, ഫോറസ്ട്രി (എല്‍.യു.എല്‍.യു.സി.എഫ്) -3,01,192.69
എല്‍.യു.എല്‍.യു.സി.എഫ് ഒഴികെയുള്ള മൊത്തം

26,07,488.12

എല്‍.യു.എല്‍.യു.സി.എഫ്. ഉള്‍പ്പെടെയുള്ള മൊത്തം

23,06,295.43

പ്രധാന ഗുണം
ഉടമ്പടിയില്‍ ഉള്‍പ്പെട്ട കക്ഷി എന്ന നിലയ്ക്ക് നടപ്പാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം അറിയിക്കുക എന്ന ഉത്തരവാദിത്വം രണ്ടാം ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലൂടെ ഇന്ത്യ നിറവേറ്റി.

പശ്ചാത്തലം

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് ഉടമ്പടിയില്‍ ഇന്ത്യ ഒരു കക്ഷിയാണ്. ഉടമ്പടി പ്രകാരം വികസിത രാഷ്ട്രങ്ങളും, വികസ്വര രാഷ്ട്രങ്ങളും ഒരു ദേശീയ വിജ്ഞാപനത്തിലൂടെ കണ്‍വെന്‍ഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍പ്പിച്ചിരിക്കണം. വികസ്വര രാഷ്ട്രങ്ങള്‍ അവയുടെ ദേശീയ ഹരിത വാതപട്ടിക, ലഘൂകരണ നടപടികള്‍ മുതലായവ ഉള്‍പ്പെട്ട ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് ഓരോ രണ്ട് വര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിച്ചിരിക്കേണ്ടതാണ്.