Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളില്‍ രാജ്യം കൈക്കൊണ്ട സമീപനത്തിന് മന്ത്രിസഭയുടെ അംഗീകാരം


2016 നവംബര്‍ ഏഴു മുതല്‍ 18 വരെ മൊറോക്കോയിലെ മറാക്കേഷില്‍ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷനിലെ പങ്കാളികളുടെ സമ്മേളനത്തില്‍, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ച് ഇന്ത്യ കൈക്കൊണ്ട സമീപനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു.

പാവങ്ങളുടെയും പ്രലോഭനങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുള്ളവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകരമാകുന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. അതോടൊപ്പം, രാജ്യത്തിലെ എല്ലാവരുടെയും താല്‍പര്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള സമീപനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയും വികസനവും ഹരിതവാതക നിര്‍ഗമനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങളെ നേരിടുന്നതിനൊപ്പം വികസനത്തിനുള്ള ഇന്ത്യയുടെയും വികസ്വര രാഷ്ട്രങ്ങളുടെയും സാധ്യത നിലനിര്‍ത്തപ്പെടുകയും വേണം. ഈ ലക്ഷ്യം നേടുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്തിന്റെ ആവശ്യത്തിന് അനുസൃതമായി ഉള്‍ക്കൊള്ളുന്നതിനും സഹായകമാകുന്ന നിലപാടാണു കൈക്കൊണ്ടിട്ടുള്ളത്.