Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്ഷിക മേഖലയില് വിള ഇന്ഷ്വറന്സ് പദ്ധതി നടപ്പാക്കാന് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു


കര്ഷക ക്ഷേമം ലക്ഷ്യമാക്കി വിള ഇന്ഷ്വറന്സ് പദ്ധതിയായ പ്രധാന്മന്ത്രി ഫസല് ബീമ യോജന നടപ്പാക്കാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഖാരിഫ് വിളകള്ക്ക് പ്രീമിയത്തിന്റെ രണ്ട് ശതമാനവും, റാബി വിളകള്ക്ക് 1.5 ശതമാനവും, വാര്ഷിക, വാണിജ്യ, തോട്ടകൃഷി വിളകള്ക്ക് അഞ്ച് ശതമാനവുമാണ് കര്ഷകര് അടയ്ക്കേത്. ബാക്കി പ്രീമിയം തുക ഗവണ്മെന്റ് അടയ്ക്കുന്നതായിരിക്കും. വിളനാശം, പ്രകൃതി ദുരന്തം എന്നിവയുായാല് ഇന്ഷ്വറന്സ് തുക പൂര്ണ്ണമായും കര്ഷകര്ക്ക് ലഭിക്കും. ഗവണ്മെന്റ് സബ്സിഡിയ്ക്ക് ഉയര്ന്ന പരിധി നിശ്ചയിച്ചിട്ടില്ല. അവശേഷിക്കുന്ന പ്രീമിയം 90 ശതമാനം ആയിരുന്നാലും അത് ഗവണ്മെന്റ് തന്നെ വഹിക്കും.

മുന്പ് പ്രീമിയം നിരക്കിലെ ക്യാപ്പിങ് മൂലം കര്ഷകരുടെ ക്ലെയിം തുകകളില് കുറവ് സംഭവിച്ചിരുന്നു. പ്രീമിയം സബ്സിഡിയിനത്തില് ഗവണ്മെന്റ് നല്കുന്ന തുകയില് നിയന്ത്രണം വരുത്തുന്നതിനായാണ് ഇത്തരത്തില് ക്യാപ്പിങ് നടത്തിയിരുന്നത്. ക്യാപ്പിങ് സംവിധാനം എടുത്തുമാറ്റിയതിനാല് ഇനി മുതല് ഇന്ഷ്വറന്സ് ചെയ്ത മുഴുവന് തുകയും കര്ഷകര്ക്ക് ക്ലെയിം ചെയ്യാനാകും. ക്ലെയിം തുക നല്കുന്നതിലെ കാലതാമസം ഒഴിവാക്കാന് സ്മാര്ട്ട് ഫോണുകളുള്പ്പെടെയുള്ള സാങ്കേതികവിദ്യകള് പ്രയോജനപ്പെടുത്തും.