അന്താരാഷ്ട്ര സമാധാനത്തിനായുള്ള കാര്ണീളജ് എന്ഡോഹവ്മെന്റ് പ്രസിഡന്റ് ശ്രീ. വില്യം ബേണ്‍സി ന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ന്യൂഡല്ഹിറയില് സന്ദര്ശിയച്ചു. ഇന്ത്യയില്‍ ഒരു കേന്ദ്രം തുടങ്ങാനുള്ള സംഘടനയുടെ ശ്രമത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി, രാജ്യത്ത് നിലനില്ക്കു ന്ന ജനാധിപത്യ പാരമ്പര്യത്തിന്റെയും, സ്വതന്ത്ര ചിന്തയുടെയും പ്രതിഫലനമാണിതെന്ന് പറഞ്ഞു. ഈ കേന്ദ്രം സ്വതന്ത്ര കലകളില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഗവേഷണത്തിനുള്ള അന്തരീക്ഷം പരിപോഷിപ്പിക്കുമെന്നും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മറ്റ് ലോക രാജ്യങ്ങള്ക്കും് ഇടയിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Mr. William Burns, President @CarnegieEndow called on PM @narendramodi. pic.twitter.com/xBHZ20xgMo
— PMO India (@PMOIndia) April 5, 2016