ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടയില്‍
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്തംബര്‍ 10-ന് കൂടിക്കാഴ്ച നടത്തി.
ജി20 അധ്യക്ഷ പദവിയില്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാനമന്ത്രി ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
പരസ്പരം പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയോടുള്ള ആദരവിലും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിലുമാണ് ഇന്ത്യ-കാനഡ ബന്ധം നിൽക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ ശക്തമായ ആശങ്കകള്‍ അദ്ദേഹം അറിയിച്ചു. അവര്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുകയും നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കാനഡയിലെ ഇന്ത്യന്‍ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് സംഘങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയുമായി അത്തരം ശക്തികളുടെ അവിശുദ്ധ ബന്ധം കാനഡയ്ക്കും ആശങ്കയുണ്ടാക്കേണ്ടതാണ്. ഇത്തരം ഭീഷണികളെ നേരിടാന്‍ ഇരുരാജ്യങ്ങളും സഹകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്ക് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം അനിവാര്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
NS
Met PM @JustinTrudeau on the sidelines of the G20 Summit. We discussed the full range of India-Canada ties across different sectors. pic.twitter.com/iP9fsILWac
— Narendra Modi (@narendramodi) September 10, 2023
Prime Ministers @narendramodi and @JustinTrudeau had a meeting on the sidelines of the G20 Summit. Ways to further expand the India-Canada cooperation were discussed. pic.twitter.com/7KZRE9zoGZ
— PMO India (@PMOIndia) September 10, 2023