Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാനഡ പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കാനഡ പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കാനഡ പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ ശ്രീ. ആന്‍ഡ്രൂ ഷീര്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം 2015 ലെ തന്‍റെ കാനഡ സന്ദര്‍ശന വേളയില്‍ തന്ത്രപരമായ പങ്കാളിത്തത്തിലേയ്ക്ക് ഉയര്‍ത്തിയത് ചൂണ്ടിക്കാട്ടിക്കൊണ്ട്, വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധങ്ങല്‍ കൂടുതല്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച തന്‍റെ കാഴ്ചപ്പാട് ശ്രീ. ഷീര്‍ പങ്ക് വച്ചു.

ഒക്ടോബര്‍ 07 മുതല്‍ 13 വരെയുള്ള തന്‍റെ സന്ദര്‍ശന കാലയളവില്‍ ശ്രീ. ഷീറിന് സന്തോഷകരമായ വാസം പ്രധാനമന്ത്രി ആശംസിച്ചു.