കാക്കിനഡയില്‍ നാവികസേനയുടെ ഭൂമിയിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ-149 വഴിതിരിച്ചുവിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ത്രമന്ത്രിസഭ അംഗീകാരം നല്കി. ഇക്കാര്യത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു.
എ) കാക്കിനഡയില്‍ നാവികസേനയുടെ സ്ഥലത്തുകൂടി കടന്നുപോകുന്ന നിലവിലുള്ള ഹൈവയ്ക്കു കീഴെയുള്ളതും ആന്ധ്രാപ്രദേശ് ഗവണ്മെന്റിന്റെ കയ്യിലുള്ളതുമായ 11.25 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും.
ബി) നാവികസേനയുടെ കയ്യിലുള്ള കാക്കിനഡയിലെ 5.23 ഏക്കര്‍ ഭൂമി ആന്ധ്രാപ്രദേശ് ഗവണ്മെന്റിനു സമര്‍പ്പിക്കും.
സി) ഭൂമി ഏറ്റെടുക്കുന്നതിനും പകരം റോഡ് നിര്‍മിക്കുന്നതിനുമുള്ള നഷ്ടപരിഹാരമായി 1882.775 ലക്ഷം രൂപ ആന്ധ്രാപ്രദേശ് ഗവണ്മെന്റിനു നല്‍കും.
കാക്കിനഡയില്‍ സ്റ്റേറ്റ് ഹൈവ വഴിതിരിച്ചുവിടുന്നതു അപകടങ്ങള്‍ കുറയ്ക്കുകവഴി ശല്യമില്ലാതെ പരിശീലനം നല്‍കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും. ഇത് കര-കടല്‍ യുദ്ധതന്ത്ര പരിശീലനകേന്ദ്രത്തിന്റെയും അവിടത്തെ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തും.