Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കസ്റ്റംസ് വിഷയങ്ങളില്‍ ഇന്ത്യ – ഫിലിപ്പീന്‍സ് സഹകരണ കരാറിന് അംഗീകാരം


കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും പരസ്പരം സഹായം നല്‍കുന്നതിനും ഇന്ത്യയും ഫിലിപ്പീന്‍സും തമ്മില്‍ ഒപ്പു വച്ച് കരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അവയുടെ അന്വേഷണത്തിനും ആവശ്യമായ പ്രസക്ത വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് കരാര്‍ ഉപകരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ചരക്കുകളുടെ സുഗമമായ ക്ലീയറന്‍സിനും കരാര്‍ വഴിയൊരുക്കും.

രണ്ട് രാജ്യങ്ങളും ആവശ്യമായ നിയമപരമായ നടപടികള്‍ കൈക്കൊണ്ട് കഴിഞ്ഞാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

പശ്ചാത്തലം
ഇന്ത്യയുടെയും ഫിലിപ്പീന്‍സിന്റെയും കസ്റ്റംസ് അധികാരികള്‍ തമ്മില്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് കരാര്‍ പ്രദാനം ചെയ്യും. കസ്റ്റംസ് നിയമങ്ങളുടെ ശരിയായ വിനിയോഗം, കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയല്‍, കസ്റ്റംസ് കുറ്റകൃത്യങ്ങളുടെ അന്വേഷണം, നിയമപരമായ വ്യാപാരം പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്ക് കരാര്‍ സഹായകരമാകും. രണ്ട് രാജ്യങ്ങളിലെയും കസ്റ്റംസ് അധികാരികളുടെ സമ്മതത്തോടെ കരട് കരാറിന് അന്തിമ രൂപം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന ചരക്കുകളുടെ ഉത്ഭവം സംബന്ധിച്ച സാക്ഷ്യപ്പെടുത്തലിന്റെ ആധികാരികതയും, കസ്റ്റംസ് മൂല്യത്തിന്റെ പിഴവില്ലായ്മയും സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ടാണ് കരട് കരാറിന് രൂപം നല്‍കിയിട്ടുള്ളത്.