Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കസ്റ്റംസ് വിഷയങ്ങളില്‍ ഇന്ത്യ – ഖത്തര്‍ സഹകരണ ഉടമ്പടി


കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും പരസ്പരം സഹായം നല്‍കുന്നതിനും ഇന്ത്യയും ഖത്തറും തമ്മില്‍ ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. കസ്റ്റംസുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉടമ്പടി സഹായിക്കും. ഇതിനുപുറമേ വ്യാപാരം സുഗമമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം കാര്യക്ഷമമാക്കാനും ഉടമ്പടി വഴിയൊരുക്കും.