Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജല്‍പായ്ഗുരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി


കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജല്‍പായ്ഗുരിയില്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

1988ല്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ ഫുള്‍കോര്‍ട്ട് യോഗം കൈക്കൊണ്ട തീരുമാനത്തിനും ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജല്‌പൈഗുരി സ്ഥാപിക്കുന്നതിന് 16-6-2006ന് മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിനും അടിസ്ഥാന സൗകര്യം സംബന്ധിച്ച് വിലയിരുത്താന്‍ 30-8-2018നു സര്‍ക്യൂട്ട് ബെഞ്ച് സ്ഥാപിക്കുന്നതിനുള്ള ജല്‍പായ്ഗുരിയിലെ നിര്‍ദ്ദിഷ്ട സ്ഥലം കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ജഡ്ജിമാര്‍ സന്ദര്‍ശിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.