Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണം അങ്ങേയറ്റം ദുഃഖജനകമാണ്. ജനപിന്തുണയുള്ള നേതാവിനെയും മികച്ച ചിന്തകനെയും എഴുത്തുകാരനെയും അതികായനെയുമാണ് നമുക്കു നഷ്ടമായത്. അദ്ദേഹത്തിന്റെ ജീവിതം പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ഉഴിഞ്ഞുവെക്കപ്പെട്ടതായിരുന്നു. 
പ്രാദേശികതയ്‌ക്കൊപ്പം ദേശപുരോഗതിക്കായും കലൈഞ്ജര്‍ കരുണാനിധി നിലകൊണ്ടു. അദ്ദേഹം തമിഴ്‌നാട്ടുകാരുടെ ക്ഷേമത്തിനായി ദൃഢചിത്തതയോടെ, പ്രതിജ്ഞാബദ്ധമായി നിലകൊള്ളുകയും തമിഴ്‌നാടിന്റെ ശബ്ദം ഫലപ്രദമായി കേള്‍ക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
കരുണാനിധി ജിയുമായി പലതവണ ഇടപഴകാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. നയങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവും സാമൂഹ്യക്ഷേമത്തിനു നല്‍കിവന്ന ഊന്നലും അദ്ദേഹത്തിന്റെ സവിശേഷതകളാണ്. ജനാധിപത്യ മൂല്യങ്ങളോടു ശക്തമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തിരുന്നത് എന്ന് ഓര്‍ക്കപ്പെടും. 
കരുണാനിധി ജിയുടെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും എണ്ണിയാലൊടുങ്ങാത്ത അനുയായികളുടെയും വ്യസനത്തില്‍ പങ്കുചേരുന്നു. ഇന്ത്യക്ക്, വിശേഷിച്ച് തമിഴ്‌നാടിന്, അദ്ദേഹത്തിന്റെ നിര്യാണം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.