കര്‍ണ്ണാടകത്തിലെ പാടൂരിലും, ഒഡിഷയിലെ ചണ്ഡിഖോലിലും 6.5 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള രണ്ട് പെട്രോളിയം സംഭരണികള്‍ സ്ഥാപിക്കാനും അവയ്ക്കായി പ്രത്യേക സിംഗിള്‍ പോയിന്റ് മൂറിംഗ് സംവിധാനം നിര്‍മ്മിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ചണ്ഡിഖോലില്‍ നാല് ദശലക്ഷം മെട്രിക് ടണ്ണിന്റെയും, പാടൂരില്‍ 2.5 ദശലക്ഷം മെട്രിക് ടണ്ണിന്റെയും ഭൂഗര്‍ഭ സംഭരണികളാണ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 2017-18 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നവയാണ് ഇവ.
ഗവണ്‍മെന്റിന്റെ ബജറ്റ് സഹായം കുറയ്ക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പദ്ധതി ഏറ്റെടുക്കുന്നതിനാണ് തത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. അത്തരം പങ്കാളിത്തത്തിനുള്ള നിബന്ധനകളും, ചട്ടങ്ങളും കേന്ദ്ര ധനമന്ത്രാലയവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിശ്ചയിക്കും വിപണിയുടെ ആവശ്യങ്ങള്‍ അറിയുന്നതിനും, നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തുന്നതിനും, റോഡ് ഷോകള്‍ നടത്തിയതിന് ശേഷമായിരിക്കും ഇത്.
ഇന്ത്യന്‍ സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് ഇതിനകം മൂന്ന് സ്ഥലങ്ങളില്‍ മൊത്തം 5.33 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള ഭൂഗര്‍ഭ ക്രൂഡ് ഓയില്‍ സംഭരണികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിശാഖപട്ടണം (1.33 ദശലക്ഷം മെട്രിക് ടണ്‍), മംഗലാപുരം (1.55 ദശലക്ഷം മെട്രിക് ടണ്‍), പാടൂര്‍ (2.5 ദശലക്ഷം മെട്രിക് ടണ്‍) എന്നിവയാണ് ഇവ. സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വ്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 5.33 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയാണ് ലക്ഷ്യമിട്ടിരുന്നത്. 2016-17 ലെ ഉപഭോഗ കണക്ക് പ്രകാരം ഇന്ത്യയുടെ ഏകദേശം 10 ദിവസത്തെ അസംസ്‌കൃത എണ്ണയുടെ ഉപഭോഗത്തിന് തുല്യമാണിത്. 6.5 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള രണ്ട് സംഭരണികള്‍ കൂടി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതോടെ 12 ദിവസത്തെ അധിക വിതരണത്തിനുള്ള സൗകര്യമൊരുങ്ങി. രാജ്യത്തിന്റെ ഇന്ധന സുരക്ഷിതത്വം ഇത് വര്‍ദ്ധിപ്പിക്കും.
ചണ്ഡിഖോലിലെയും, പാടൂരിലെയും, പെട്രോളിയം സംഭരണികളുടെ നിര്‍മ്മാണം ഒഡിഷയിലും, കര്‍ണ്ണാടകയിലും ഗണ്യമായ തോതില്‍ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും