Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കര്‍ണാടകയിലെ എസ്.ടികളുടെ പട്ടികയില്‍ നായകയ്ക്കു തുല്യമായി പരിവാര, തലവാര സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നതിനു മന്ത്രിസഭാ അനുമതി


കര്‍ണാടകയിലെ എസ്.ടികളുടെ പട്ടികയില്‍ ക്രമനമ്പര്‍ 38ല്‍ നായകയ്ക്കു തുല്യമായി പരിവാര, തലവാര സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
പ്രധാന നേട്ടം:
പട്ടികവര്‍ഗ പദവി വേണമെന്ന കര്‍ണാടകയിലെ പരിവാര, തലവാര സമുദായങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. പരിവാര, തലവാര സമുദായങ്ങളില്‍പ്പെട്ടവര്‍ കര്‍ണാടക സംസ്ഥാനത്ത് പട്ടികവര്‍ഗ സാക്ഷ്യപത്രത്തിനു യോഗ്യരാകുമെന്നു മാത്രമല്ല, സംസ്ഥാനത്ത് പട്ടികവര്‍ഗക്കാര്‍ക്കു ലഭ്യമാകുന്ന എല്ലാ നേട്ടങ്ങള്‍ക്കും അര്‍ഹരായിത്തീരുകയും ചെയ്യും.
പശ്ചാത്തലം:
കര്‍ണാടക സംസ്ഥാനത്തിന്റെ എസ്.ടികളുടെ പട്ടികയില്‍ ക്രമനമ്പര്‍ 38ല്‍ നായകയ്ക്കു തുല്യമായി പരിവാര, തലവാര സമുദായങ്ങളെ ഉള്‍പ്പെടുത്തണമെന്നു കര്‍ണാടക ഗവണ്‍മെന്റ് ശുപാര്‍ശ ചെയ്തിരുന്നു.
ഒരു പ്രത്യേക സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ആയി ബന്ധപ്പെട്ട് പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അതതു സംസ്ഥാന ഗവണ്‍മെന്റുമായോ കേന്ദ്രഭരണ പ്രദേശത്തിലെ ഗവണ്‍മെന്റുമായോ ചര്‍ച്ച നടത്തി പ്രസിഡന്റ് വിജ്ഞാപനം ചെയ്യുന്ന ഉത്തരവിലൂടെയാണ്. പിന്നീട് ഉള്‍പ്പെടുത്തലോ ഒഴിവാക്കലോ ഉള്‍പ്പെടെ പട്ടികവര്‍ഗ പട്ടികയില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ മാത്രമേ സാധിക്കൂ.