പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 28 ന് വൈകുന്നേരം 5:45 മണിക്ക് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ വാർഷിക എൻസിസി റാലിയെ അഭിസംബോധന ചെയ്യും.
ഈ വർഷം, എൻസിസി അതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. പരിപാടിയിൽ, എൻസിസിയുടെ വിജയകരമായ 75 വർഷത്തെ സ്മരണയ്ക്കായി ഒരു പ്രത്യേക ഡേ കവറും 75/- രൂപ മൂല്യമുള്ള പ്രത്യേകമായി അച്ചടിച്ച നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രാവും പകലുമായി ഹൈബ്രിഡ് പരിപാടിയായാണ് റാലി നടക്കുക. കൂടാതെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന വിഷയത്തിൽ സാംസ്കാരിക പരിപാടിയും ഉൾപ്പെടും. വസുധൈവ കുടുംബകത്തിന്റെ യഥാർത്ഥ ഇന്ത്യൻ ആശയത്തിൽ , 19 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 196 ഓഫീസർമാരെയും കേഡറ്റുകളേയും ആഘോഷങ്ങളുടെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട് .
-NS-