Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കമ്പനി സെക്രട്ടറിഷിപ്പ് മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം


രണ്ടു രാജ്യങ്ങളിലേയും കമ്പനി സെക്രട്ടറിമാരുടെ പദവിയും അഭിമാനവും ഉയര്‍ത്തുന്നതിനായും ഏഷ്യാ-പസഫിക്ക് മേഖലകളില്‍ കമ്പനി സെക്രട്ടറിമാരുടെ രാജ്യാന്തര സഞ്ചാരത്തിന് സൗകര്യമൊരുക്കുന്നതിനുമായി ഇന്ത്യയും മലേഷ്യയും തമ്മില്‍ സഹകരിക്കുന്നതിനായി ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍

രണ്ടു രാജ്യങ്ങളുടെയും അധികാരപരിധിയില്‍ പ്രാക്ടീസ് ചെയ്യുന്ന കമ്പനി സെക്രട്ടറിമാരുടെ പദവിയും അഭിമാനവും ഉയര്‍ത്തുകയും ഏഷ്യാ പസഫിക് മേഖലയില്‍ കമ്പനി സെക്രട്ടറിമാരുടെ അതിര്‍ത്തികടന്നുള്ള യാത്രക്ക് സൗകര്യമൊരുക്കുന്നതിനും പരസ്പര സഹകരണത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ(ഐ.സി.എസ്.ഐ)യും മലേഷ്യന്‍ അസോസിയേഷന്‍ ഓഫ് കമ്പനി സെക്രട്ടറീസും (എം.എ.സി.എസ്) തമ്മില്‍ ധാരണാപത്ത്രില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പശ്ചാത്തലം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ) പാര്‍ലമെന്റില്‍ പാസാക്കിയ, അതായത് ദി കമ്പനി സെക്രട്ടറീസ് ആക്ട് 1980 (1980ലെ 56-ാംനിയമം) പ്രകാരം രൂപീകരിച്ചിട്ടുള്ള നിയമപരമായ ഒരു സംവിധാനമാണ്. ഇന്ത്യയില്‍ കമ്പനി സെക്രട്ടറിമാരെ വികസിപ്പിക്കുകയും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. മലേഷ്യയിലെ കമ്പനി സെക്രട്ടറിമാരുടെ പ്രൊഫഷണല്‍ ബോഡിയാണ് മലേഷ്യന്‍ അസോസിയേഷന്‍ ഓഫ് കമ്പനി സെക്രട്ടറീസ്. മലേഷ്യയിലെ കമ്പനി സെക്രട്ടറിമാരായി പ്രാക്ടീസ് ചെയ്യുന്നവരുടെ പ്രൊഫഷണല്‍ കഴിവും പദവിയും ഉയര്‍ത്തുകയും മെച്ചപ്പെടുത്തുകയുമാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം.