Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കന്നുകാലി വളര്‍ത്തി ഉപജീവനം നടത്തുന്ന കര്‍ഷകരെ സഹായിക്കാനായി ഫുട് ആന്‍ഡ് മൗത്ത് രോഗവും ബ്രുസെല്ലോസിസും നിയന്ത്രിക്കുന്നതിനുള്ള പുതിയ സംരംഭത്തിന് മന്ത്രിസഭയുടെ അംഗീകാരം


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവശേഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്നതും മൃഗങ്ങളുടെ ആരോഗ്യം മികച്ചതാകുന്നതുമായ ഒരു പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കി.

കന്നുകാലികളെ വളര്‍ത്തുന്ന കര്‍ഷകരെ സഹായിക്കുന്നതിന് ഫുട് ആന്‍ഡ് മൗത്ത് രോഗവും (എഫ്.എം.ഡി) ബ്രുസെല്ലോസിസ് രോഗവും നിയന്ത്രിക്കുന്നതിനുള്ള സംരംഭത്തിനാണ് രൂപം നല്‍കിയത്. രാജ്യത്തെ കന്നുകാലികളിലുള്ള ഈ രോഗം അുടത്ത അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ണമായി നിയന്ത്രണവിധേയമാക്കുന്നതിനും അതിലൂടെ ഈ രോഗങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുമായി മന്ത്രിസഭ മൊത്തം 13,343 കോടി രൂപ അനുവദിക്കുകയും ചെയ്തു.

നമ്മുടെ ഗ്രഹത്തിന്റെ മൂല്യവത്തായ ഭാഗമായതും എന്നാല്‍ സംസാരിക്കാന്‍ കഴിയാത്തതുമായ ആ മൃഗങ്ങളോടുള്ള കാരുണ്യത്തിന്റെ മനോഭാവമാണ് ഈ തീരുമാനത്തിലുള്ളത്.

ഫുട് ആന്‍ഡ് മൗത്ത് രോഗത്തിന്റെയും ബ്രൂസെല്ലോസിന്റെയും ഭീഷണി:
പശു, കാള, എരുമ, ചെമ്മരിയാട്, ആട്, പന്നി തുടങ്ങിയ കന്നുകാലികളില്‍ ഈ അസൂഖം സാധാരണയാണ്.

ഒരു പശുവിനോ എരുമയ്‌ക്കോ എഫ്.എം.ഡി പിടിപെട്ടാല്‍ നാലു മുതല്‍ ആറു വരെ മാസത്തേക്കു പാല്‍ ഒട്ടും ലഭിക്കാതെപോകാം. ബ്രുസെല്ലോസിന്റെ കാര്യത്തിലാണെങ്കില്‍ പാല്‍ ലഭ്യതയില്‍ 30% കുറവുണ്ടാകുകയും അത് ആ മൃഗത്തിന്റെ ജീവിതകാലം മുഴൂവന്‍ തുടരുകയും ചെയ്യും. ബ്രുസെല്ലോസ് മൃഗങ്ങളുടെ പ്രത്യുത്പാദനശഷിയില്ലാതാക്കുകയും ചെയ്യും. ബ്രൂസെല്ലോസിസിന്റെ അണുബാധ പാടത്തെ പണിക്കാരിലേക്കും കന്നുകാലികളുടെ ഉടമകളിലേക്കും പകരാം. ഈ രണ്ടു രോഗങ്ങളും പാലിന്റെയും മറ്റ് കന്നുകാലി ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ പ്രത്യാഘാതം ഉണ്ടാക്കും.

പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഒരു പ്രധാനപ്പെട്ട വാഗ്ദാനമാണ് ഈ തീരുമാനത്തിലൂടെ മന്ത്രിസഭ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇത് കന്നുകാലി വളര്‍ത്തുന്ന രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് വലിയ ആശ്വാസം ലഭ്യമാക്കും.

മൃഗങ്ങള്‍ക്ക് ശ്രദ്ധയും അനുകമ്പയും:

എഫ്.എം.ഡി. പ്രതിരോധിക്കുന്നതിനായി അടുത്ത ആറു മാസത്തിനകം 30 കോടി കന്നുകാലികള്‍ക്കും (പശു-കാള, എരുമ) 20 കോടി ചെമ്മരിയാടുകള്‍ക്കും ആടുകള്‍ക്കും ഒരു കോടി പന്നികള്‍ക്കും പ്രതിരോധി കുത്തിവെപ്പു നല്‍കാനാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുത്. എന്നാല്‍ ബ്രുസെല്ലോസിസ് നിയന്ത്രണ പദ്ധതിയിലൂടെ 3.6 ലക്ഷം പശുക്കിടാങ്ങള്‍ക്ക് 100% പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിക്കും.

ഇതുവരെ പദ്ധതിക്കുള്ള പണം കേന്ദ്രവും സംസ്ഥാന ഗവണ്‍മെന്റുകളും ചേര്‍ന്നാണു കണ്ടെത്തിയിരുന്നത്. എന്നാല്‍, ഈ രീതി അവസാനിപ്പിച്ച് ഈ രോഗങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനും രാജ്യത്ത് കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിതാവസരം ഒരുക്കുന്നതിനുമായി പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുക്കും.