പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം സെബു കന്നുകാലി ജനിതകശാസ്ത്രത്തിലും പ്രത്യൂത്പാദന സാങ്കേതിക വിദ്യയിലും സഹകരണത്തിനായി ഇന്ത്യയും ബ്രസീലും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം വിലയിരുത്തി. 2016 ഒക്‌ടോബറിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഈ ധാരണാപത്രം ഇന്ത്യയും ബ്രസിലും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രിസഭ വിലയിരുത്തി. അതോടൊപ്പം പരസ്പരം അംഗീകരിച്ച നടപടിക്രമങ്ങളെ അടിസ്ഥാനമാക്കിയുള്ള സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കന്നുകാലി ജനിതക, പ്രത്യൂത്പാദന സഹായ സാങ്കേതികവിദ്യാ രംഗത്ത് വലിയ പ്രോത്സാഹനമുണ്ടാക്കാനും ഇതിലൂടെ കഴിയും.
ഇരുകക്ഷികളില്‍ നിന്നും തുല്യ എണ്ണത്തിലുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി നടത്തിപ്പിനുള്ള സമിതിക്ക് രൂപം നല്‍കും. നിരന്തരമായ പ്രവര്‍ത്തനങ്ങളും വികസനനടപടികളും അവയുടെ വിലയിരുത്തലുമൊക്കെ ഈ സമിതികളായിരിക്കും നടത്തുക.
കന്നുകാലികളുടെയും എരുമകളുടെയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന മേഖലകളില്‍ സംയുക്തപദ്ധതികള്‍ നടപ്പാക്കും. സുസ്ഥിര ക്ഷീര വികസനം സ്ഥാപനശാക്തീകരണം എന്നീ മേഖലകളില്‍ നിലവിലുള്ള അറിവുകള്‍ വികസിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
ഈ ധാരണാപത്രത്തിലൂടെ സെബു ഇനം കന്നുകാലികളുടെ ജനിതക തെരഞ്ഞെടുപ്പിന് ശാസ്ത്രീയ സഹകരണം ഉറപ്പാക്കും. 1) സെബു കന്നുകാലികള്‍ അവയുടെ സങ്കര എരുമകള്‍ എന്നിവയില്‍ ജനിതകപ്രയോഗം നടത്തുക. 2) കന്നുകാലികളിലും എരുമകളുടെയും പ്രത്യൂത്പാദന സഹായ സാങ്കേതിക വിദ്യകള്‍ (എ.ആര്‍.റ്റി) പ്രയോഗിക്കുക 3) ജനിതകവും പ്രത്യുത്പാദനസഹായ സാങ്കേതിക വിദ്യകളിലും ശേഷി വര്‍ദ്ധിപ്പിക്കുക 4) രണ്ടു രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകിച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെ 1961 ലെ ചട്ടം 7(ഡി) (1) രണ്ടാം ഷെഡ്യൂള്‍ (വ്യാപാരത്തിനുള്ള കൈമാറ്റം)ഉള്‍പ്പെടെയുള്ളവ പരിഗണിച്ചുകൊണ്ട് ജനിതക എ.ആര്‍.ടി മേഖലകളില്‍ വേണ്ട ഗവേഷണവികസന പദ്ധതികള്‍ നടപ്പാക്കുക.