പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് അംഗീകാരം നൽകി.
ദേശീയ മൃഗ രോഗ നിയന്ത്രണ പരിപാടി (NADCP), കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണം (LH&DC), വെറ്ററിനറി മെഡിക്കൽ ഷോപ് (പശു ഔഷധി) എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഗുരുതരമായ മൃഗ രോഗ നിയന്ത്രണ പരിപാടി (CADCP), നിലവിലുള്ള മൃഗാശുപത്രികളുടെയും ഡിസ്പെൻസറികളുടെയും സ്ഥാപനവും ശക്തിപ്പെടുത്തലും – മൊബൈൽ വെറ്ററിനറി യൂണിറ്റ് (ESVHD-MVU), മൃഗ രോഗ നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായം (ASCAD) എന്നിങ്ങനെ മൂന്ന് ഉപഘടകങ്ങളാണ് LH&DCയിലുള്ളത്. LHDCP പദ്ധതിയിൽ ചേർത്ത പുതിയ ഘടകമാണ് വെറ്ററിനറി മെഡിക്കൽ ഷോപ് അഥവാ പശു ഔഷധി. 2024-25, 2025-26 എന്നീ രണ്ട് വർഷത്തേക്ക് പദ്ധതിയുടെ ആകെ വിഹിതം 3,880 കോടി രൂപയാണ്, ഇതിൽ ഉയർന്ന
നിലവാരമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ ജനറിക് വെറ്ററിനറി മരുന്നുകള് നൽകുന്നതിനും ‘പശു ഔഷധി’ ഘടകത്തിന് കീഴിലുള്ള മരുന്നുകളുടെ വിൽപ്പനയ്ക്കുള്ള പ്രോത്സാഹനത്തിനും 75 കോടി രൂപ വകയിരുത്തി.
കുളമ്പുരോഗം (FMD), ബ്രൂസെല്ലോസിസ്, പെസ്റ്റെ ഡെസ് പെറ്റിറ്റ്സ് റുമിനന്റ്സ് (PPR), സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF), ലംപി സ്കിൻ ഡിസീസ് തുടങ്ങിയ രോഗങ്ങൾ കന്നുകാലികളുടെ ഉൽപ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പിലൂടെ രോഗങ്ങൾ തടയുന്നതുവഴി LHDCP നടപ്പിലാക്കുന്നത് ഈ നഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കും. മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ (ESVHD-MVU) ഉപഘടകങ്ങൾ വഴി കന്നുകാലികളുടെ ആരോഗ്യ സംരക്ഷണം വാതിൽപ്പടിയിൽ എത്തിക്കുന്നതിനും PM-കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെയും സഹകരണ സംഘങ്ങളുടെയും ശൃംഖലയിലൂടെ ജനറിക് വെറ്ററിനറി മരുന്നുകളുടെ ലഭ്യത പശു ഔഷധി എന്ന വെറ്ററിനറി മെഡിക്കൽ ഷോപ്പ് വഴി മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി പിന്തുണയ്ക്കുന്നു.
അതുവഴി, വാക്സിനേഷൻ, നിരീക്ഷണം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ നവീകരണം എന്നിവയിലൂടെ കന്നുകാലി രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. കൂടാതെ, ഈ പദ്ധതി ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, ഗ്രാമീണ മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും, കന്നുകാലികളിലെ രോഗഭാരം മൂലമുള്ള കർഷകരുടെ സാമ്പത്തിക നഷ്ടം തടയുകയും ചെയ്യും.
***
SK
The Union Cabinet's approval for the revised Livestock Health & Disease Control Programme (LHDCP) will assist in disease control, boost vaccination coverage, entail more mobile vet units and ensure affordable medicines for animals. It is a big step towards better animal health,…
— Narendra Modi (@narendramodi) March 5, 2025