Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്‌ട്രേലിയയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിഡ്‌നിയിൽ വിവിധ ഓസ്‌ട്രേലിയൻ പ്രമുഖ വ്യക്തികളുമായി  പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ച നടത്തിയ  വ്യക്തിത്വങ്ങളിൽ ഇവർ  ഉൾപ്പെടുന്നു:

 ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാന ജേതാവും കാൻബറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും പ്രസിഡന്റുമായ പ്രൊഫസർ ബ്രയാൻ പി. ഷ്മിഡ്
 ബിസിനസ്സ് സ്പെഷ്യലിസ്റ്റും മാനുഷിക വിഷയങ്ങളിൽ മികച്ച പബ്ലിക് സ്പീക്കറുമായാ  മാർക്ക് ബല്ല,
 ആദിവാസി കലാകാരി ഡാനിയേൽ മേറ്റ് സള്ളിവൻ,
 അന്താരാഷ്ട്ര ഷെഫ്, റെസ്റ്റോറേറ്റർ, ടിവി അവതാരക, പ്രഭാഷകയും , സംരംഭകയുമായ  സാറാ ടോഡ്,
സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ  ചീഫ് സയന്റിസ്റ്റ്,   പ്രൊഫസർ ടോബി വാൽഷ്
സാമൂഹ്യ ശാസ്ത്രജ്ഞനും , ഗവേഷകനും,  എഴുത്തുകാരനുമായ അസോസിയേറ്റ് പ്രൊഫസർ സാൽവറ്റോർ ബാബോൺസ്, 
പ്രമുഖ ഓസ്‌ട്രേലിയൻ ഗായകൻ ഗൈ തിയോഡോർ സെബാസ്റ്റ്യൻ.

ഇവരുടെ നേട്ടങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 

-ND-