Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. മാല്‍കം ടേണ്‍ബില്ലും പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചു


ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. മാല്‍കം ടേണ്‍ബില്‍, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയോടു ഫോണില്‍ സംസാരിച്ചു.

താന്‍ അടുത്തിടെ നടത്തിയ ഇന്ത്യാസന്ദര്‍ശനം വിജയമാക്കാന്‍ സാധിച്ചതിനു പ്രധാനമന്ത്രി ശ്രീ. മോദിയെ പ്രധാനമന്ത്രി ടേണ്‍ബില്‍ നന്ദി അറിയിച്ചു.

തൊഴില്‍നൈപുണ്യമുള്ളവര്‍ക്കു വിസ അനുവദിക്കുന്നതില്‍ ഓസ്‌ട്രേലിയ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി പങ്കുവെച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും തീരുമാനിച്ചു.

ശ്രീ. ടേണ്‍ബില്ലിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനാവാശ്യമായ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.