Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓരോ തുള്ളി ജലവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം


ലോക ജലദിനത്തില്‍ ഓരോ തുള്ളി ജലവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.

”ലോക ജലദിനത്തില്‍ ഓരോ തുള്ളി ജലവും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ജനശക്തി മനസുവച്ചാല്‍ നമുക്ക് ജലശക്തി വിജയകരമായി സംരക്ഷിക്കാം.

ഇക്കൊല്ലം ഐക്യരാഷ്ട്രസഭ യുക്തമായ പ്രമേയമാണ് സ്വീകരിച്ചിട്ടുള്ളത് – പാഴ്ജലം. പുനചംക്രമണത്തിലൂടെ പാഴ്ജലത്തെ ശുദ്ധികരിക്കുന്നത് സംബന്ധിച്ചും അത് നമ്മുടെ ഭൂമിക്ക് എത്രത്തോളം അത്യന്താപേക്ഷിതമാണെന്നതിനെ കുറിച്ചും കൂടുതല്‍ അവബോധം നല്‍കാന്‍ അത് സഹായിക്കും”, പ്രധാനമന്ത്രി പറഞ്ഞു.