ആഗോള വാഹന വ്യവസായ രംഗത്തെ ഇതിഹാസമായ ഒസാമു സുസുക്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വ്യത്യസ്തവും കാല്പനികവുമായ ദര്ശനങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ വാഹന വ്യവസായത്തെ സംബന്ധിച്ച ആഗോള ധാരണകളെ പുനർ നിർണ്ണയിച്ചതായി പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒസാമു സുസുക്കിയുടെ നേതൃത്വം , സുസുക്കി മോട്ടോർ കോർപ്പറേഷനെ വെല്ലുവിളികളെ വിജയകരമായി നേരിട്ട്, നവീകരണവും വിപുലീകരണവും നടപ്പിലാക്കി ഒരു ആഗോള ശക്തികേന്ദ്രമാക്കി മാറ്റി.
എക്‌സിൽ പ്രധാനമന്ത്രി ഇപ്രകാരം രേഖപ്പെടുത്തി:
“ആഗോള വാഹന വ്യവസായത്തിലെ ഇതിഹാസ വ്യക്തിത്വമായ മിസ്റ്റർ ഒസാമു സുസുക്കിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വ്യത്യസ്തവും കാല്പനികവുമായ ദർശനങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ വാഹന വ്യവസായത്തെ സംബന്ധിച്ച ലോകത്തിൻ്റെ കാഴ്ചപ്പാടുകളെ പുനർനിർണ്ണയിച്ചു. ഒസാമു സുസുക്കിയുടെ നേതൃത്വം , സുസുക്കി മോട്ടോർ കോർപ്പറേഷനെ വെല്ലുവിളികളെ വിജയകരമായി നേരിട്ട്, നവീകരണവും വിപുലീകരണവും നടപ്പിലാക്കി ഒരു ആഗോള ശക്തികേന്ദ്രമാക്കി മാറ്റി. അദ്ദേഹത്തിന് ഇന്ത്യയോട് അഗാധമായ വാത്സല്യമുണ്ടായിരുന്നു, മാരുതിയുമായുള്ള അദ്ദേഹത്തിൻ്റെ സഹകരണം ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു.”
Deeply saddened by the passing of Mr. Osamu Suzuki, a legendary figure in the global automotive industry. His visionary work reshaped global perceptions of mobility. Under his leadership, Suzuki Motor Corporation became a global powerhouse, successfully navigating challenges,… pic.twitter.com/MjXmYaEOYA
— Narendra Modi (@narendramodi) December 27, 2024
“മിസ്റ്റർ സുസുക്കിയുമായുള്ള എൻ്റെ അനവധിയായ ഇടപെടലുകൾ വിലമതിക്കാനാകാത്ത നല്ല ഓർമ്മകൾ ആണ് സമ്മാനിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രായോഗികവും അതേസമയം എളിമയും നിറഞ്ഞ സമീപനത്തെ എന്നും ഓർമ്മിക്കും. കഠിനാധ്വാനം, വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്മമായ ശ്രദ്ധ, ഗുണനിലവാരത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും എണ്ണമറ്റ ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം.
I cherish fond memories of my numerous interactions with Mr. Suzuki and deeply admire his pragmatic and humble approach. He led by example, exemplifying hard work, meticulous attention to detail and an unwavering commitment to quality. Heartfelt condolences to his family,…
— Narendra Modi (@narendramodi) December 27, 2024
***
NK