Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിമിത്തമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള സംയുക്ത പ്രതിബദ്ധത


ഫ്രാന്‍സും ഇന്ത്യയും കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയര്‍ന്ന തോതില്‍ മാലിന്യം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നത് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വഴിയുള്ള  മലിനീകരണം ഇല്ലാതാക്കാനുള്ള പ്രതിബദ്ധതയാണ് അവതരിപ്പിക്കുന്നത്.

മാലിന്യം നിറഞ്ഞതും തെറ്റായി കൈകാര്യം ചെയ്യപ്പെടുന്നതുമായ പ്ലാസ്റ്റിക് ഉല്‍പന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം ആഗോള പാരിസ്ഥിതിക പ്രശ്‌നമാണ്; അത് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണ്. ഇത് പൊതുവെ ആവാസവ്യവസ്ഥയെ, പ്രത്യേകിച്ച് സമുദ്ര ആവാസവ്യവസ്ഥയെ, പ്രതികൂലമായി ബാധിക്കുന്നു (80% പ്ലാസ്റ്റിക് മാലിന്യങ്ങളും കരയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. 1950 മുതല്‍ 9.2 ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കപ്പെട്ടു, അതില്‍ 7 ബില്യണ്‍ ടണ്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഓരോ വര്‍ഷവും 400 ദശലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, അതില്‍ മൂന്നിലൊന്ന് ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, ഏകദേശം 10 ദശലക്ഷം ടണ്‍ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്നു[1]).

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളെ യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി.) നിര്‍വചിച്ചിരിക്കുന്നത് ‘സാധാരണയായി വലിച്ചെറിയുന്നതിനോ പുനഃചംക്രമണം ചെയ്യുന്നതിനോ മുമ്പ് ഒരു തവണ ഉപയോഗിക്കുന്ന വിവിധ തരം ഉല്‍പ്പന്നങ്ങളുടെ ഒരു പൊതു പദമാണ്'[2], ഇതില്‍ ഭക്ഷണ പാക്കേജിംഗ്, കുപ്പികള്‍, സ്‌ട്രോകള്‍, കണ്ടെയ്‌നറുകള്‍, കപ്പുകള്‍, കത്തികള്‍, ഷോപ്പിംഗ് ബാഗുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ആഗോള തലത്തില്‍ പ്ലാസ്റ്റിക് മലിനീകരണം നേരിടുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്ഥിരമായ ജൈവ മലിനീകരണത്തെക്കുറിച്ചുള്ള സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിര്‍വരമ്പുകള്‍ നീക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ബാസല്‍ കണ്‍വെന്‍ഷനിലെ അനുബന്ധങ്ങളുടെ ഭേദഗതികള്‍, പ്രാദേശിക സമുദ്ര കണ്‍വെന്‍ഷനുകള്‍ക്ക് കീഴിലുള്ള സമുദ്ര മലിനീകരണ നിര്‍മാര്‍ജ കര്‍മ പദ്ധതികള്‍, ഇന്റര്‍നാഷണല്‍ മറൈന്‍ ഓര്‍ഗനൈസേഷന്‍ (ഐ.ഐ.എം.ഒ.) നടപടികള്‍ എന്നിവ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. കപ്പലുകളില്‍ നിന്നുള്ള കടല്‍ മാലിന്യങ്ങള്‍ക്കുള്ള പദ്ധതി. 2014 മുതലുള്ള യു.എന്‍.ഇ.എ. പ്രമേയങ്ങളുടെ ഒരു പരമ്പരയും ഈ വെല്ലുവിളിയെ അഭിസംബോധന ചെയ്തിട്ടുണ്ട്, കൂടാതെ സാധ്യതയുള്ള പരിഹാരങ്ങള്‍ തിരിച്ചറിയുന്നതിനായി യു.എന്‍.ഇ.എ.3 2017ല്‍ മറൈന്‍ ലിറ്ററിനെക്കുറിച്ചുള്ള ഒരു അഡ്‌ഹോക് ഓപ്പണ്‍ എന്‍ഡെരഡ് ഗ്രൂപ്പ് (എ.എച്ച്.ഇ.ജി.) സ്ഥാപിച്ചു. ‘ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്കിന്റെ അനാവശ്യവും ഒഴിവാക്കാവുന്നതുമായ ഉപയോഗത്തിന്റെ നിര്‍വചനങ്ങള്‍'[3] വികസിപ്പിക്കുന്നതുള്‍പ്പെടെ നിരവധി പ്രതികരണ സാധ്യതകള്‍ വിശദമാക്കുന്ന പ്രവര്‍ത്തനം 2020 നവംബര്‍ 13-ന് അവസാനിപ്പിച്ചു.

അതിനാല്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്‌ക്കേണ്ടതും ബദല്‍ പരിഹാരങ്ങള്‍ പരിഗണിക്കേണ്ടതും ആവശ്യമാണ്. 2019 മാര്‍ച്ചില്‍, ഐക്യരാഷ്ട്രസഭയുടെ നാലാമത് പരിസ്ഥിതി അസംബ്ലി (യു.എന്‍.ഇ.എ.-4) ‘ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ മലിനീകരണത്തെ അഭിസംബോധന ചെയ്യുക’ (യു.എന്‍.ഇ.പി./ഇ.എ.4/ആര്‍.9) എന്ന പ്രമേയം അംഗീകരിച്ചു. ഇത് ‘അംഗരാജ്യങ്ങളെ നടപടികളെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പരിസ്ഥിതി സൗഹൃദ ബദലുകളുടെ തിരിച്ചറിയലും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന്, ആ ബദലുകളുടെ പൂര്‍ണ്ണമായ ജീവിത ചക്ര പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ (ഡബ്ല്യു.സി.സി. 20202 റെസ് 19ഉം റെസ് 69, 77 എന്നിവയും) പ്രശ്‌നം അഭിസംബോധന ചെയ്യുന്ന മൂന്ന് പ്രമേയങ്ങള്‍ ഐ.യു.സി.എന്‍.  അംഗീകരിച്ചു. പ്രമേയം 69 ‘സംരക്ഷിത പ്രദേശങ്ങളിലെ എല്ലാ പ്ലാസ്റ്റിക് മലിനീകരണവും ഇല്ലാതാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാല്‍ സംരക്ഷിത പ്രദേശങ്ങള്‍ മലിനീകരിക്കപ്പെടുന്നതു തടയുന്നതിന് 2025-ഓടെ മുന്‍ഗണനാ നടപടി സ്വീകരിക്കാന്‍ അംഗങ്ങളായ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു’.

കുറഞ്ഞ ഉപയോഗക്ഷമതയും ഉയര്‍ന്ന മാലിന്യം സൃഷ്ടിക്കാന്‍ സാധ്യതയുമുള്ള, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയും പകരം ചാക്രിക സാമ്പത്തിക സമീപനത്തെ അടിസ്ഥാനമാക്കി പുനരുപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും വേണം. പരിഹാരങ്ങള്‍ നിലവിലുണ്ട് എന്നു മാത്രമല്ല, വ്യക്തമായി തിരിച്ചറിഞ്ഞിട്ടുമുണ്ട്[4]. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് നവീകരണത്തിനും മത്സരക്ഷമതയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പുതിയ അവസരങ്ങള്‍ കൊണ്ടുവരും. അത്തരം പരിഹാരങ്ങള്‍:

എളുപ്പത്തില്‍ ലഭ്യമാകുന്നതും താങ്ങാനാവുന്നതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന ബദലുകള്‍ ലഭ്യമാണെങ്കില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കുക;

വിപുലീകൃത ഉല്‍പാദക ഉത്തരവാദിത്തം (ഇപിആര്‍) വഴി പാരിസ്ഥിതികമായി മികച്ച മാലിന്യ സംസ്‌കരണത്തിന് ഉത്പാദകര്‍ ഉത്തരവാദികളായിത്തീരുന്നു;

പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യത്തിന്റെ ഏറ്റവും കുറഞ്ഞ പുനരുപയോഗം നിര്‍ദ്ദേശിക്കുക, പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം;

ഇപിആര്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കല്‍ / നിരീക്ഷിക്കല്‍;

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ബദലുകള്‍ രൂപകല്‍പന ചെയ്യാന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിനുള്ള പ്രോത്സാഹനങ്ങള്‍;

മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കണമെന്ന് സൂചിപ്പിക്കുന്ന ലേബലിങ് ആവശ്യകതകള്‍;

ബോധവല്‍ക്കരണ നടപടികള്‍;

ഫ്രാന്‍സും ഇന്ത്യയും ചില ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപഭോഗവും ഉല്‍പ്പാദനവും ക്രമാനുഗതമായി കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത നവീകരിക്കുകയും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു:

2020 ഫെബ്രുവരി 10-ലെ നിയമപ്രകാരം, 2021 ജനുവരി മുതല്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ കത്തികള്‍, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, സ്റ്റെററുകള്‍, പാനീയങ്ങള്‍ക്കുള്ള കപ്പുകള്‍, ഭക്ഷണ പാത്രങ്ങള്‍, ബലൂണുകള്‍ക്കുള്ള വടികള്‍, പ്ലാസ്റ്റിക് ദണ്ഡുകളുള്ള മുകുളങ്ങള്‍ എന്നിവ ഫ്രാന്‍സ് നിരോധിച്ചു. ഒരു ചാക്രിക സമ്പദ്വ്യവസ്ഥയ്ക്കായുള്ള മാലിന്യങ്ങള്‍[5] കൂടാതെ യൂറോപ്യന്‍ യൂണിയന്റെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംബന്ധിച്ച നിര്‍ദ്ദേശവും[6] പിന്തുടരുന്നു. 2040-ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാക്കേജിംഗ് അവസാനിപ്പിക്കാനും ഫ്രാന്‍സ് ലക്ഷ്യമിടുന്നു.

ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് ദണ്ഡുകളുള്ള മുകുളങ്ങള്‍, പ്ലാസ്റ്റിക് ദണ്ഡുകള്‍ എന്നിവ ഒഴിവാക്കിക്കൊണ്ട്, കുറഞ്ഞ ഉപയോഗക്ഷമതയും ഉയര്‍ന്ന തോതില്‍ മാലിന്യം സൃഷ്ടിക്കാന്‍ സാധ്യതയുമുള്ള, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ 2021 ഓഗസ്റ്റ് 12-ന് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനുള്ള നിയമങ്ങള്‍ ഇന്ത്യ കൊണ്ടുവന്നു. ബലൂണുകള്‍, പ്ലാസ്റ്റിക് പതാകകള്‍, കാന്‍ഡി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, പോളിസ്‌റ്റൈറൈന്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കട്ട്‌ലറികള്‍ (പ്ലാസ്റ്റിക് ഫോര്‍ക്കുകള്‍, തവികള്‍, കത്തികള്‍, ട്രേകള്‍), പ്ലാസ്റ്റിക് സ്റ്റിററുകള്‍ മുതലായവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഗാര്‍ഹിക പാക്കേജിംഗിനായി 1993 മുതല്‍ ഫ്രാന്‍സ് വിപുലീകരിച്ച ഉല്‍പാദക ചുമതലാ പദ്ധതികള്‍ നടപ്പിലാക്കുന്നു, 2023 മുതല്‍ കാറ്ററിംഗ് പാക്കേജിംഗിലും 2024 മുതല്‍ ച്യൂയിംഗ് ഗമ്മുകളിലും 2025 മുതല്‍ വ്യാവസായിക, വാണിജ്യ പാക്കേജിംഗ്, മത്സ്യബന്ധനം എന്നിവയിലും ഇ.പി.ആര്‍. വികസിപ്പിക്കും.

2016-ല്‍ പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങള്‍ക്കായി നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഉടമകള്‍ എന്നിവര്‍ക്ക് വിപുലീകൃത ഉല്‍പാദക ഉത്തരവാദിത്തം ഇന്ത്യ നിര്‍ബന്ധമാക്കിയിരുന്നു.

നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഉടമകള്‍ എന്നിവര്‍ക്ക് (i) പ്ലാസ്റ്റിക് പാക്കേജിംഗിന്റെ വിവിധ വിഭാഗങ്ങളുടെ പുനരുപയോഗം, (ii) ഉറപ്പുള്ള പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങളുടെ പുനരുപയോഗം എന്നിവയ്ക്കായി നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഉടമകള്‍ എന്നിവര്‍ക്ക് യാഥാര്‍ഥ്യമാകാന്‍ സാധിക്കുന്ന ലക്ഷ്യങ്ങള്‍ നിര്‍ബന്ധമാക്കുന്ന, പ്ലാസ്റ്റിക് പാക്കേജിംഗിലെ വിപുലീകൃത ഉല്‍പ്പാദകരുടെ ഉത്തരവാദിത്തത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യ 2022 ഫെബ്രുവരിയില്‍ അറിയിച്ചിട്ടുണ്ട്. iii) പ്ലാസ്റ്റിക് പാക്കേജിംഗില്‍ പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് ഉള്ളടക്കത്തിന്റെ ഉപയോഗം.

ചരിത്രപരമായ യുഎന്‍ഇഎ 5.2 പ്രമേയത്തിന് അനുസൃതമായി, പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമപരമായ ഉപകരണത്തിനായുള്ള ചര്‍ച്ചകള്‍ ശക്തിപ്പെടുത്തുന്നതിന് സമാന ചിന്താഗതിയുള്ള മറ്റ് രാജ്യങ്ങളുമായി ഇന്ത്യയും ഫ്രാന്‍സും ക്രിയാത്മകമായി ഇടപെടും.

ND