Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിച്ചു

ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിച്ചു

ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ഗോവ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ (എന്‍ഐയുഎം) ഗാസിയാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എന്‍ഐഎച്ച്) ഡല്‍ഹി എന്നിവയാണു മൂന്ന് സ്ഥാപനങ്ങള്‍. ഗവേഷണവും അന്താരാഷ്ട്ര സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുകയും കുറഞ്ഞ ചിലവില്‍ ആയുഷ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് സുഗമമാക്കുകയും ചെയ്യും. ഏകദേശം 970 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ സ്ഥാപനങ്ങള്‍ 500 ഓളം ആശുപത്രി കിടക്കകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ പ്രവേശനം 400 ഓളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

 ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ലോകമെമ്പാടുമുള്ള എല്ലാ പ്രതിനിധികളെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മനോഹരമായ ഗോവയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്ക് എല്ലാവരെയും അഭിനന്ദിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതകാല യാത്ര നടക്കുമ്പോഴാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ശാസ്ത്രീയവും വിജ്ഞാനവും സാംസ്്കാരികവുമായ അനുഭവത്തിലൂടെ ആഗോള ക്ഷേമം ഉറപ്പാക്കുക എന്നതാണ് അമൃതകാത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന്. ആയുര്‍വേദം അതിനുള്ള ശക്തവും ഫലപ്രദവുമായ മാധ്യമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവിയെ പരാമര്‍ശിച്ച്, ജി-20 യുടെ ദൃഢനിശ്ചയത്തെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു, ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’.

ലോകത്തിലെ 30-ലധികം രാജ്യങ്ങള്‍ ആയുര്‍വേദത്തെ പരമ്പരാഗത ചികിത്സാ സമ്പ്രദായമായി അംഗീകരിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ആയുര്‍വേദത്തിന്റെ വ്യാപക അംഗീകാരം ഉറപ്പാക്കാന്‍ കൂടുതല്‍ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത മൂന്ന് ദേശീയ സ്ഥാപനങ്ങള്‍ ആയുഷ് ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പുതിയ ഊര്‍ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

 ‘ആയുര്‍വേദം ചികിത്സയ്ക്ക് അതീതമാണ്, ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു’, ആയുര്‍വേദത്തിന്റെ ദാര്‍ശനിക അടിത്തറയെക്കുറിച്ച് ആവര്‍ത്തിച്ച് പ്രധാനമന്ത്രി പറഞ്ഞു. പ്രവണതകളിലെ വിവിധ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ലോകം ഈ പുരാതന ജീവിതരീതിയിലേക്ക് മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുസ്മരിച്ച്, ആയുര്‍വേദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഗുജറാത്ത് ആയുര്‍വേദ സര്‍വ്വകലാശാലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തല്‍ഫലമായി, പ്രധാനമന്ത്രി പറഞ്ഞു. ”ലോകാരോഗ്യ സംഘടന ജാംനഗറില്‍ പരമ്പരാഗത ഔഷധങ്ങള്‍ക്കായുള്ള ആദ്യത്തെ ഏക ആഗോള കേന്ദ്രം സ്ഥാപിച്ചു. നിലവിലെ ഗവണ്‍മെന്റിനെ പരാമര്‍ശിച്ച്, ആയുഷിന്റെ പ്രത്യേക മന്ത്രാലയം സ്ഥാപിച്ചത് ആയുര്‍വേദത്തോടുള്ള ആവേശവും വിശ്വാസവും വര്‍ധിപ്പിക്കുന്നതിന് കാരണമായി എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എയിംസിന്റെ മാതൃകയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയും സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷമാദ്യം നടന്ന ആഗോള ആയുഷ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഉച്ചകോടിയെ അനുസ്മരിച്ചുകൊണ്ട്, പരമ്പരാഗത വൈദ്യശാസ്ത്രരംഗത്തെ ഇന്ത്യയുടെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ആഗോള ഉത്സവമായാണ് ലോകം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയെ നിന്ദ്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് മനുഷ്യരാശിക്ക് മുഴുവന്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉറവിടമായി മാറിയിരിക്കുന്നു, ശ്രീ മോദി അഭിപ്രായപ്പെട്ടു.

കാലതാമസം നേരിടുന്ന ആഗോള ഉടമ്പടിയില്‍ ഖേദം അറിയിക്കുകയും ഇന്നത്തെ ലോകത്ത് ആയുര്‍വേദത്തിന്റെ അനായാസത, സ്വീകാര്യത എന്നിവ ചൂണ്ടിക്കാണിക്കുകയും ചെയ്ത പ്രധാനമന്ത്രി, വികസിത ശാസ്ത്രം തെളിവിനെ പാനപാത്രമായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്ന് ചൂണ്ടിക്കാട്ടി. ‘ഡാറ്റ അധിഷ്ഠിത തെളിവ്’ സൂക്ഷിക്കുന്നതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആയുര്‍വേദത്തിന്റെ ഫലങ്ങളും ഫലപ്രാപ്തിയും നമുക്ക് അനുകൂലമായിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ തെളിവുകളുടെ കാര്യത്തില്‍ നാം പിന്നിലാണ്. ആധുനിക ശാസ്ത്രീയ മാനദണ്ഡങ്ങളെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും പരിശോധിക്കുന്നതിന് നമ്മുടെ മെഡിക്കല്‍ ഡാറ്റ, ഗവേഷണം, ജേണലുകള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ ഡാറ്റയ്ക്കായി ഒരു ആയുഷ് ഗവേഷണ പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. നാല്‍പ്പതിനായിരത്തോളം ഗവേഷണ പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമാണ്. കൊറോണ കാലത്ത് ആയുഷുമായി ബന്ധപ്പെട്ട് 150 ഓളം പ്രത്യേക ഗവേഷണ പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ‘ദേശീയ ആയുഷ് ഗവേഷണ കണ്‍സോര്‍ഷ്യം’ രൂപീകരിക്കുന്നതിനുള്ള ദിശയിലേക്ക് നമ്മള്‍ ഇപ്പോള്‍ മുന്നേറുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദവും ഒരു ജീവിതരീതിയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. അന്തിമ ഉപഭോക്താവിന്റെ അറിവില്ലായ്മ കാരണം തകരാറിലാകുന്ന ഒരു യന്ത്രവുമായോ കമ്പ്യൂട്ടറുമായോ സാമ്യം വരച്ചുകൊണ്ട്, ശരീരവും മനസ്സും ഒരുമിച്ച് ആരോഗ്യത്തോടെയും പരസ്പര യോജിപ്പിലും ആയിരിക്കണമെന്ന് ആയുര്‍വേദം നമ്മെ പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ശരിയായ ഉറക്കം’ ഇന്ന് വൈദ്യശാസ്ത്രത്തിന്റെ വലിയ ചര്‍ച്ചാവിഷയമാണെന്നും എന്നാല്‍ ഇന്ത്യയിലെ ആയുര്‍വേദ വിദഗ്ധര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതേക്കുറിച്ച് വിശദമായി എഴുതിയിരുന്നു എന്നും ആയുര്‍വേദത്തിന്റെ പ്രത്യേകത ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഔഷധസസ്യങ്ങളുടെ കൃഷി, ആയുഷ് മരുന്നുകളുടെ നിര്‍മ്മാണം, വിതരണം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ ആയുര്‍വേദ മേഖലയിലെ പുതിയ അവസരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ മേഖലകളില്‍ ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയുണ്ട്. ആയുര്‍വേദ മേഖലയിലെ എല്ലാവര്‍ക്കുമായുള്ള അവസരങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ആയുഷ് മേഖലയില്‍ ഏകദേശം 40,000 എംഎസ്എംഇകള്‍ സജീവമാണെന്ന് അറിയിച്ചു. 8 വര്‍ഷം മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് ഏകദേശം 1.5 ലക്ഷം കോടി രൂപയിലെത്തി. ഇതിനര്‍ത്ഥം 7-8 വര്‍ഷത്തിനുള്ളില്‍ 7 മടങ്ങ് വളര്‍ച്ചയുണ്ടായെന്നാണ്. ഈ മേഖലയുടെ ആഗോള വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഹെര്‍ബല്‍ മെഡിസിന്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ നിലവിലെ ആഗോള വിപണി ഏകദേശം 120 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 0 ലക്ഷം കോടി രൂപയാണ്. ”പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഈ മേഖല തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ എല്ലാ സാധ്യതകളും നാം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, നമ്മുടെ കര്‍ഷകര്‍ക്കായി ഒരു പുതിയ കാര്‍ഷിക മേഖല തുറക്കുകയാണ്, അതില്‍ അവര്‍ക്ക് നല്ല വിലയും ലഭിക്കും. ഇതിലൂടെ യുവാക്കള്‍ക്കായി ആയിരക്കണക്കിന് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദത്തിലെയും യോഗാ ടൂറിസത്തിലെയും അവസരങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, പ്രത്യേകിച്ച് ഗോവ പോലുള്ള ഒരു സംസ്ഥാനത്തിന്, ഗോവയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ആ ദിശയില്‍ ഒരു സുപ്രധാന തുടക്കമാണെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ലോകത്തിന് മുന്നില്‍ മുന്നോട്ട് വെച്ച ഒരു ഭൂമി ഒരു ആരോഗ്യം എന്ന ഭാവി കാഴ്ചപ്പാട് പ്രധാനമന്ത്രി വിശദീകരിച്ചു. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്നാല്‍ ആരോഗ്യത്തിന്റെ സാര്‍വത്രിക ദര്‍ശനം എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് കടല്‍ജീവികളായാലും വന്യമൃഗങ്ങളായാലും മനുഷ്യരായാലും സസ്യങ്ങളായാലും അവയുടെ ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവരെ ഒറ്റപ്പെടുത്തി കാണുന്നതിനു പകരം മൊത്തത്തില്‍ കാണണം. ആയുര്‍വേദത്തിന്റെ ഈ സമഗ്രമായ കാഴ്ചപ്പാട് ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ജീവിതശൈലിയുടെയും ഭാഗമാണ്,” അദ്ദേഹം പറഞ്ഞു. ആയുഷിനെയും ആയുര്‍വേദത്തെയും സമ്പൂര്‍ണ്ണമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്യാന്‍ ആയുര്‍വേദ കോണ്‍ഗ്രസിനെ അദ്ദേഹം ആഹ്വാനം ചെയ്തു.

ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, ഗോവ ഗവര്‍ണര്‍ ശ്രീ പി എസ് ശ്രീധരന്‍ പിള്ള, കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സര്‍ബനാദ സോനോവാള്‍, കേന്ദ്ര ആയുഷ് സഹമന്ത്രി ഡോ മുഞ്ചപ്പാറ മഹേന്ദ്രഭായ്, കേന്ദ്ര സാംസ്‌കാരിക ടൂറിസം സഹമന്ത്രി ശ്രീ പാദ് യെസ്സോ നായിക്, വിജ്ഞാന ഭാരത് പ്രസിഡന്റ് ഡോ.ശേഖര്‍ മണ്ടേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
..
പശ്ചാത്തലം

ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ (ഡബ്ല്യുഎസി) 9-ാമത് എഡിഷനും ആരോഗ്യ എക്സ്പോയും 50-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 400-ലധികം വിദേശ പ്രതിനിധികള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, ആയുര്‍വേദത്തിന്റെ മറ്റ് വിവിധ പങ്കാളികള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്നു. ഡബ്ല്യുഎസിയുടെ 9-ാം പതിപ്പിന്റെ പ്രമേയം ‘ഒരു ആരോഗ്യത്തിന് ആയുര്‍വേദം’ എന്നതാണ്.

ഇന്ന് ഉദ്ഘാടനം ചെയ്ത ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ഗോവ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍, ഗാസിയാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി, ഡല്‍ഹി എന്നിവ ഗവേഷണവും അന്താരാഷ്ട്ര സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുകയും കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ആയുഷ് സേവനങ്ങള്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യും. ഏകദേശം 970 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ സ്ഥാപനങ്ങള്‍ 500 ഓളം ആശുപത്രി കിടക്കകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ പ്രവേശനം 400 ഓളം വര്‍ദ്ധിപ്പിക്കും.
–ND–