Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് 2019ഉദ്ഘാടനം ചെയ്തുകൊണ്ട്പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് 2019ഉദ്ഘാടനം ചെയ്തുകൊണ്ട്പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് 2019ഉദ്ഘാടനം ചെയ്തുകൊണ്ട്പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് 2019ഉദ്ഘാടനം ചെയ്തുകൊണ്ട്പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബഹുമാന്യരായ മന്ത്രിമാരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആദരണീയരെ, പങ്കാളിത്തരാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് എത്തിയവരെ പ്രതിനിധികളെ, വേദിയിലെ വിശിഷ്ടവ്യക്തികളെ, യുവസുഹൃത്തുക്കളെ, മഹതികളെ, മഹാന്മാരെ,
നിങ്ങളെയെല്ലാം ഒന്‍പതാമതു വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലേക്കു സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ ആഹ്ലാദമുണ്ട്.
നിങ്ങള്‍ കാണുന്നതുപോലെ ഇന്ന് ഇത് തീര്‍ത്തും ഒരു ആഗോളസംഭവമായി മാറിയിട്ടുണ്ട്, എല്ലാവര്‍ക്കും അവസരമുള്ള ഒന്ന്. മുതിര്‍ന്ന രാഷ്ട്രീയനേതൃത്വത്തിന്റെ സാന്നിദ്ധ്യം നല്‍കുന്ന അന്തസ്സുണ്ട്. സി.ഇ.ഒ.മാരുടെയും കോര്‍പ്പറേറ്റ് മേധാവികളുടെയും ഊര്‍ജമുണ്ട്. ഇതിന് സ്ഥാപനങ്ങളുടെയും തീരുമാനങ്ങള്‍ എടുക്കുന്നവരുടെയും പ്രതാപമുണ്ട്, യുവസംരംഭകരുടെയും സ്റ്റാര്‍ട്ട് അപ്പുകളുടെയും ഓജസുമുണ്ട്.
നമ്മുടെ സംരംഭകരില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നതില്‍ വൈബ്രന്റ് ഗുജറാത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് ഏജന്‍സികളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.
വളരെ ഉല്‍പ്പാദനക്ഷമവും ഫലപ്രദവും ആസ്വാദകരവുമായ ഒരു ഉച്ചകോടി ഞാന്‍ നിങ്ങള്‍ക്കെല്ലാം ആശംസിക്കുന്നു. ഗുജറാത്തില്‍ ഇത് പട്ടം ഉത്സവം അല്ലെങ്കില്‍ ഉത്തരായനത്തിന്റെ സമയമാണ്. ഈ ഉച്ചകോടിയുടെ തിരക്കിട്ട പരിപാടികള്‍ക്കിടയ്ക്ക് നിങ്ങള്‍ സംസ്ഥാനത്തിന്റെ കാഴ്ചകള്‍ കാണുന്നതിനും ഈ ഉത്സവത്തിന്റെ ആരവങ്ങള്‍ ആസ്വദിക്കുന്നതിനുമായി കുറച്ചുസമയം കണ്ടെത്തുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
വൈബ്രന്റ് ഗുജറാത്തിന്റെ ഈ പതിപ്പില്‍ പങ്കെടുക്കുന്ന 15 പങ്കാളിത്ത രാജ്യങ്ങളെ ഞാന്‍ പ്രത്യേകിച്ച് സ്വാഗതം ചെയ്യുന്നു.
അതോടൊപ്പം 11 പങ്കാളിത്ത സംഘടനകളെയും ഈ വേദിയില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന എല്ലാ രാജ്യങ്ങളെയും സംഘടനകളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. തങ്ങളുടെ നിക്ഷേപാവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഈ വേദിയെ ഉപയോഗിക്കാന്‍ തയാറായി എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നുവെന്നത് ഏറെ സംസംതൃപ്തികരമാണ്.
നിങ്ങള്‍ ആഗോള വിപണന മേള സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അതു വലിപ്പംകൊണ്ടു ശ്രദ്ധേയമാണ്. ലോകനിലവാരത്തിലുള്ള വിവിധ ഉല്‍പ്പന്നങ്ങളും പ്രക്രിയകളും സാങ്കേതികവിദ്യകളും അവിടെയുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും മികച്ച വ്യാപാരത്തിന്റെ ഊര്‍ജത്തെ ഗുജറാത്ത് പ്രതിനിധാനം ചെയ്യുന്നു. നിരവധി പതിറ്റാണ്ടുകളായി ഗുജറാത്തിനുണ്ടായിരുന്ന അരികുകകള്‍ക്ക് ഇത് കൂടുതല്‍ മൂര്‍ച്ചനല്‍കി. കഴിഞ്ഞ എട്ടു പതിപ്പുകളുടെ പരിവര്‍ത്തനയാത്രയുടെ വിജയഗാഥയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ഉള്ളത്.
വിവിധ വിഷയങ്ങളില്‍ നിരവധി കണ്‍വെന്‍ഷനുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്ത്യന്‍ സമൂഹത്തിനും അതിന്റെ സമ്പദ്ഘടനയ്ക്കുമൊപ്പം ആഗോള സമൂഹത്തിനും വളരെ പ്രാധാന്യമുള്ളതാണ്. ഉദാഹരണമായി നാളെ നടക്കുന്ന ആഫ്രിക്കന്‍ദിനാഘോഷവും ആഗോള കോണ്‍ക്ലേവ് ഓഫ് ഇന്റര്‍നാഷണല്‍ ചേമ്പേഴ്‌സും ഇവിടെ ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ.
സുഹൃത്തുക്കളെ,
വളരെ വിശിഷ്ടമായ ഒരു കൂട്ടായ്മായാണ് ഇന്ന് ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെയും ഗവണ്‍മെന്റുകളുടെയും തലവന്മാരുടെയും മറ്റു നിരവധി വിശിഷ്ടരായ പ്രതിനിധികളുടെയും സാന്നിദ്ധ്യം കൊണ്ട് നാം ബഹുമാനിതരായിരിക്കുകയാണ്. അന്താരാഷ്ട്ര ഉഭയകക്ഷി സഹകരണം രാജ്യതലസ്ഥാനങ്ങളില്‍ മാത്രമായല്ല ഇപ്പോള്‍ പരിമിതപ്പെട്ടിരിക്കുന്നതെന്നും നമ്മുടെ സംസ്ഥാന തലസ്ഥാനങ്ങളിലേക്കും അത് വ്യാപിച്ചിരിക്കുന്നു എന്നുമാണ് ഇത് കാണിക്കുന്നത്.
വളര്‍ന്നുവരുന്ന എല്ലാ സമ്പദ്ഘടനകളെയുംപോലെ ഇന്ത്യയും തിരശ്ചീനമായതിനോടൊപ്പം ലംബമായും വളരുകയെന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി.
വികസനത്തിന്റെ ഗുണഫലങ്ങള്‍ പിന്നോക്കം പോയ മേഖലകളിലേക്കും സമൂഹങ്ങളിലേക്കും നമുക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. അതാണ് തിരശ്ചീനം.
ലംബമായിട്ടാകുമ്പോള്‍ ജീവിതത്തിന്റെ ഗുണനിലവാരം, സേവനത്തിന്റെ ഗുണനിലവാരം, അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരം എന്നിവ നമുക്ക് ഉയര്‍ത്തണം. ഇവിടെ ഇന്ത്യയില്‍ നമുക്കുണ്ടാകുന്ന നേട്ടങ്ങള്‍ ആറിലൊന്ന് മാനവരാശിക്ക് നേരിട്ടു പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
സുഹൃത്തുക്കളെ,
നിരന്തരം ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇവിടുത്തെ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ അനുഭവിക്കാനായിട്ടുണ്ടാകും. ദിശാബോധത്തിലും ലക്ഷ്യത്തിലും മാറ്റങ്ങളുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഗവണ്‍മെന്റിനെ കുറച്ച് ഭരണത്തെ ഉയര്‍ത്തുക എന്നതിലായിരുന്നു എന്റെ ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീരിച്ചിരുന്നത്. പരിഷ്‌ക്കരണം, പ്രകടനം പരിവര്‍ത്തനം, പ്രവര്‍ത്തനം എന്നതാണ് എന്റെ ഗവണ്‍മെന്റിന്റെ മന്ത്രം.
വളരെ കഠിനമായ നിരവധി നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു. നമ്മുടെ രാജ്യത്തെയും സമ്പദ്ഘടനയെയും ശക്തിപ്പെടുത്തുന്നതിനായി ഘടനാപരമായി ഗൗരവമേറിയ പരിഷ്‌ക്കാരങ്ങളും ഞങ്ങള്‍ ഏറ്റെടുത്തു.
ഞങ്ങളുടെ ആ പ്രവൃത്തികൊണ്ട് നമുക്കു ലോകത്തെ അതിവേഗം വളരുന്ന ഒരു സമ്പദ്ഘടനയായി തുടരാനായി. പ്രധാനപ്പെട്ട രാജ്യാന്തര സ്ഥാപനങ്ങളായ ലോകബാങ്ക്, ഐ.എം.എഫ് എന്നിവയും അതുപോലെ മൂഡിയെപ്പോലുള്ള ഏജന്‍സികളും ഇന്ത്യന്‍ സമ്പദ്ഘടനയുടെ പ്രയാണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചി’ുണ്ട്.
പൂര്‍ണശേഷി കൈവരിക്കുന്നതിനുള്ള തടസങ്ങള്‍ മാറ്റുന്നതിനാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പരിഷ്‌ക്കരണത്തിന്റെയും നിയന്ത്രണങ്ങള്‍ മാറ്റുന്ന പ്രക്രിയയുടെയും ആ വേഗത തുടരും.
സുഹൃത്തുക്കളെ,
മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ ഇന്ത്യ ഇന്നു വ്യാപാരത്തിനു തയാറാണ്. നമ്മള്‍ വ്യാപാരം സുഗമാക്കി.
കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ലോകബാങ്കിന്റെ വ്യാപാരം ചെയ്യല്‍ റിപ്പോര്‍ട്ട’ിന്റെ ആഗോള റാങ്കിങ്ങില്‍ നമ്മള്‍ 65 സ്ഥാനമാണ് കുതിച്ചുകയറിയത്.
2014ല്‍ 142 ആയിരുന്നത് ഇപ്പോള്‍ 77ലെത്തി, എന്നാല്‍ ഇപ്പോഴും നമ്മള്‍ തൃപ്തരല്ല. അടുത്തവര്‍ഷം ആദ്യത്തെ 50ല്‍ എത്തുന്നതിനായി കഠിനമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എന്റെ ടീമിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. നമ്മുടെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലോകത്തെ ഏറ്റവും മികച്ചവയുമായി താരതമ്യം ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ വ്യാപാരം ചെലവു കുറഞ്ഞതുമാക്കി.
നികുതി ഏകീകരിക്കുന്നതിനും ലളിതവല്‍ക്കരിക്കുന്നതിനുമായി ചരക്കുസേവന നികുതി നടപ്പാക്കിയതും മറ്റ് നടപടികള്‍ സ്വീകരിച്ചതും കൈമാറ്റ ചെലവ് കുറയ്ക്കുകയും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തു.
ഡിജിറ്റല്‍ നടപടികളിലൂടെയും ഓണ്‍ലൈന്‍ കൈമാറ്റങ്ങളിലൂടെയും ഏകകേന്ദ്ര പരസ്പരബന്ധത്തിലൂടെയും നമ്മള്‍ വ്യാപാരം ചെയ്യല്‍ വേഗത്തിലുമാക്കി.
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇന്ന് ഏറ്റവും തുറന്ന രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടേത്. നമ്മുടെ സമ്പദ്ഘടനയുടെ മിക്കവാറും മേഖലകള്‍ ഇന്ന് എഫ്.ഡി.ഐക്ക് മാത്രമാണ് തുറന്നുകൊടുത്തിരിക്കുന്നത്. 90%ലേറെ അംഗീകാരങ്ങളും ഇന്ന് സ്വാഭാവികരീതിയിലുമാണ്. അത്തരം നടപടികള്‍ നമ്മുടെ സമ്പദ്ഘടനയെ വലിയ വളര്‍ച്ചയുടെ പാതയിലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 263 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം നമുക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷം ലഭിച്ച നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ വര്‍ധന 45 ശതമാനമാണ്.
സുഹൃത്തുക്കളെ, ഞങ്ങള്‍ വ്യാപാരം കുടുതല്‍ സ്മാര്‍ട്ടാക്കി. ഗവണ്‍മെന്റിന് വേണ്ടിയുള്ള സംഭരണങ്ങള്‍ക്കും വാങ്ങലുകള്‍ക്കുമെല്ലാം ഐ.ടി. അധിഷ്ഠിത ഇടപാടുകള്‍ ഞങ്ങള്‍ നിര്‍ബന്ധിതമാക്കി. ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ നേരിട്ടു കൈമാറുന്നത് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഇപ്പോള്‍ പൂര്‍ണമായും നടപ്പാക്കിയിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലോകത്തെ ഏറ്റവും മികച്ച പാരിസ്ഥിതികാവസ്ഥ നമുക്കാണുള്ളത്, സാങ്കേതികമേഖലയില്‍ അത്തരം നിരവധിയെണ്ണം വരികയും ചെയ്തിട്ടുണ്ട്. നമ്മളുമായി വ്യാപാരം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണിതെന്ന് എനിക്ക് അതുകൊണ്ടുത െസുരക്ഷിതമായി പറയാനാകും.
യു.എന്‍.സി.ടി.എ.ഡി. പട്ടികയിലെ ഏറ്റവും മുന്നിലുള്ള പത്ത് നേരിട്ടുള്ള വിദേശ നിക്ഷേപ കേന്ദ്രങ്ങളില്‍ നമ്മള്‍ ഉള്ളതുകൊണ്ടുകൂടിയാണിത്. ആഗോളതലത്തില്‍ ചെലവുകുറഞ്ഞ നിര്‍മാണ പരിസ്ഥിതിയിലൊന്നാണ് നമ്മുടേത്. നമുക്ക് അറിവും ഊര്‍ജവുമുള്ള വിദഗ്ധ പ്രൊഫഷണലുകളുടെ വിശാലശേഖരമുണ്ട്. നമുക്ക് ലോകനിലവാരത്തിലുള്ള എന്‍ജിനീയറിങ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസന സൗകര്യങ്ങളും ഉണ്ട്. ജി.ഡി.പിയിലെ ഉയര്‍ച്ച, മധ്യവര്‍ഗ്ഗത്തിന്റെയും അവരുടെ വാങ്ങല്‍ ശേഷിയുടെയും വര്‍ധന എന്നിവ നമ്മുടെ വിശാലമായ ആഭ്യന്തരവിപണിയില്‍ കൂടുതല്‍ വളര്‍ച്ച സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കോര്‍പ്പറേറ്റ് രംഗത്ത് കുറഞ്ഞ നികുതി സംവിധാനത്തിലേക്ക് നമ്മള്‍ നീങ്ങി. പുതിയ നിക്ഷേപങ്ങള്‍ക്കും അതുപോലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുമുള്ള നികുതി ഞങ്ങള്‍ 30%ല്‍ നിന്നും 25% ആക്കി കുറച്ചു. ഐ.പി.ആര്‍. പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ തറവില (ബഞ്ച്മാര്‍ക്ക്) നയങ്ങള്‍ ആവിഷ്‌ക്കരിച്ചു. ഇന്ന് അതിവേഗം വളരുന്ന ട്രേഡ്മാര്‍ക്ക് ഭരണസംവിധാനത്തില്‍ ഒന്നാണ് നമ്മള്‍. ദി ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡിലൂടെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പോരാട്ടാങ്ങളില്ലാതെ വ്യാപാരത്തില്‍നിന്ന് ഒഴിവാകാനുള്ള വാതായനം തുറന്നുകിട്ടുകയാണ്.
ഒരു വ്യാപാരത്തിന്റെ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനം അടച്ചുപൂട്ടല്‍ എന്നിവയ്ക്ക് വരെ പുതിയ സ്ഥാപനങ്ങളും നടപടിക്രമങ്ങളും സൃഷ്ടിക്കുന്നതിനും ഞങ്ങള്‍ ശ്രദ്ധനല്‍കിയിട്ടുണ്ട്. വ്യാപാരം ചെയ്യുന്നതിനു മാത്രമല്ല, നമ്മുടെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും ഇതെല്ലാം പ്രധാനമാണ്. ഒരു യുവരാജ്യം എന്ന നിലയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെയും മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടതിന്റേയും ആവശ്യം ഞങ്ങള്‍ മനസിലാക്കുന്നു. രണ്ടും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അടുത്തകാലത്തായി ഉല്‍പ്പാദന അടിസ്ഥാനസൗകര്യമേഖലയില്‍ മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്
നമ്മുടെ യുവജനങ്ങള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനായി ഉല്‍പ്പാദനമേഖലയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നതിനു ഞങ്ങള്‍ കഠിനപ്രയത്‌നം നടത്തിയിട്ടുണ്ട്. നമ്മുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിലൂടെയുള്ള നിക്ഷേപങ്ങളെ ‘ഡിജിറ്റല്‍ ഇന്ത്യ’യും ‘സ്‌കില്‍ ഇന്ത്യ’യും പോലുള്ള പരിപാടികള്‍ നല്ലരീതിയില്‍ പിന്തുണച്ചിട്ടുണ്ട്. നമ്മുടെ വ്യവസായ പശ്ചാത്തല സൗകര്യം, നയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മികച്ച ആഗോളനിലവാരത്തില്‍ എത്തിക്കുന്നതിനും ഇന്ത്യയെ ഒരു ആഗോള ഉല്‍പ്പാദനകേന്ദ്രമാക്കി മാറ്റുന്നതിനും ഞങ്ങള്‍ ശ്രദ്ധചെലുത്തിയിട്ടുണ്ട്.
മാലിന്യമുക്തമായ ഊര്‍ജവും ഹരിതവികസനവും. വൈകല്യമില്ലാത്തതും ഗുണം നഷ്ടപ്പെടാത്തതുമായ ഉല്‍പ്പാദനവും. ഇവയും നമ്മുടെ ഉത്തരവാദിത്തങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവം കുറയ്ക്കുന്നതിനായുള്ള പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ ലോകത്തോട് പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഊര്‍ജരംഗത്താണെങ്കില്‍ ഇന്നു് ലോകത്ത് പുനരുപയോഗ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചാമത്തെ വലിയ രാജ്യമാണ് നമ്മുടേത്. കാറ്റില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ഏറ്റവും വലിയ നാലാമത്തെ രാജ്യവും സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ അഞ്ചാമത്തെ വലിയ രാജ്യവുമാണ് നമ്മുടേത്.
റോഡ്, തുറമുഖങ്ങള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, ടെലികോം, ഡിജിറ്റല്‍ ശൃംഖല, ഊര്‍ജം ഉള്‍പ്പെടെയുള്ള അടുത്ത തലമുറ അടിസ്ഥാന സൗകര്യവികസനത്തിനു നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ ബദ്ധശ്രദ്ധാലുക്കലാണ്. നമ്മുടെ ജനതയ്ക്ക് മികച്ച ഗുണനിലവാരമുള്ള ജീവിതത്തിനായി അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഞങ്ങള്‍ സാമൂഹിക, വ്യാവസായിക കാര്‍ഷിക-അടിസ്ഥാനസൗകര്യമേഖലകളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുമുണ്ട്. ചില ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് വൈദ്യുതി ഉല്‍പ്പാദനത്തിലും ശേഷി വര്‍ധനവിലും പരമാവധി കൂട്ടിച്ചേര്‍ത്തു. ആദ്യമായി ഇന്ത്യ വൈദ്യുതിയുടെ കയറ്റുമതിക്കാരുമായി. ഞങ്ങള്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ വന്‍തോതില്‍ വിതരണം ചെയ്തു. ഇത് വലിയതോതിലുള്ള ഊര്‍ജസംരക്ഷണത്തിന് സഹായിച്ചു. മുന്‍പൊരിക്കലുമുണ്ടാകാത്ത വേഗത്തില്‍ ഞങ്ങള്‍ പ്രസരണലൈനുകള്‍ സ്ഥാപിച്ചു. റോഡ് നിര്‍മാണത്തില്‍ നമ്മുടെ വേഗം ഏകദേശം ഇരട്ടിയായി. പ്രധാനപ്പെട്ട തുറമുഖങ്ങളുടെ ശേഷി നാം പരമാവധി വര്‍ധിപ്പിച്ചു. ഗ്രാമീണബന്ധിപ്പിക്കല്‍ ഇപ്പോള്‍ 90%മാണ്. പുതിയ റെയില്‍ പാതകളുടെ നിര്‍മാണം, ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍, റെയില്‍പാതകളുടെ വൈദ്യുതീകരണം എന്നിവയുടെ വേഗവും ഇരട്ടിയായി. ഓണ്‍ലൈന്‍ പ്രക്രിയകളിലുടെ പ്രധാനപ്പെട്ട പദ്ധതികളുടെ നടത്തിപ്പിനുള്ള തടസ്സങ്ങള്‍ നീക്കുന്നതു നിരന്തരം ചെയ്തുവരുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ പൊതു-സ്വകാര്യപങ്കാളിത്ത സംവിധാനം കൂടുതല്‍ നിക്ഷേപസൗഹൃദ പൂര്‍ണമാക്കി. ഞങ്ങളുടെ ഗവമെന്റിന്റെ കാലത്താകമാനം കൈവരിച്ച 7.3% ജി.ഡി.പി വളര്‍ച്ചയെത് 1991ന് ശേഷം ഏതെങ്കിലും ഒരു ഗവണ്‍മെന്റ് നേടുന്ന ഏറ്റവും വലിയ വളര്‍ച്ചയാണ്. അതേസമയം നാണയപ്പെരുപ്പത്തിന്റെ തോതായ 4.6% എന്നത് ഇന്ത്യ ഉദാരവല്‍ക്കരണം ആരംഭിച്ച 1991 മുതലുള്ള ഏതൊരു സര്‍ക്കാരും കൈവരിച്ച ഏറ്റവും താണതുമാണ്.
വികസനത്തിന്റെ ഫലം സുഗമമായും കാര്യക്ഷമതയോടെയും ജനങ്ങളില്‍ എത്തിച്ചേരണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ചില ഉദാഹരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാം, ഇന്ന് നമ്മുടെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട്. ഈടില്ലാതെ ഞങ്ങള്‍ ചെറുകിട സംരംഭകര്‍ക്ക് വായ്പകളും നല്‍കുന്നുണ്ട്. ഇന്നു നമ്മുടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ട്. അതുപോലെ ഇന്ന് ഏകദേശം എല്ലാ കുടുംബങ്ങളിലും വൈദ്യുതിയുണ്ട്. ഇതുവരെ താങ്ങാന്‍ കഴിയാതിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ഞങ്ങള്‍ പാചകവാതകം നല്‍കി. ഗ്രാമങ്ങളാലായും നഗരങ്ങളായാലും എല്ലാ പ്രദേശത്തും ശരിയായ രീതിയില്‍ ശുചിത്വം ഞങ്ങള്‍ ഉറപ്പുവരുത്തി. കുടുംബങ്ങള്‍ക്കെല്ലാം ശൗച്യാലയവും അതിന്റെ ശരിയായ ഉപയോഗവും എന്നതിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മഹിതകളെ, മഹാന്മാരെ,
2017ല്‍ ലോകത്തെ ഏറ്റവും വലിയ വളരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നമ്മളും ഉമുണ്ടായിരുന്നു. 2016നെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് 14% വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ലോകത്തിന്റെ വളര്‍ച്ച ശരാശരി 7% ആയിരുന്നു. അതുപോലെ നമ്മള്‍ ലോകത്തില്‍ അതിവേഗത്തില്‍ വളരുന്ന വ്യോമയാത്രാ വിപണിയുമാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ യാത്രക്കാരുടെ ടിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഇരട്ടസംഖ്യവളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.
അങ്ങനെ ഒരു പുതിയ ഇന്ത്യ ഉദയം ചെയ്യുകയാണ്. അത് ആധുനികവും മത്സരസ്വഭാവമുള്ളതുമായിരിക്കും. അതോടൊപ്പം കരുതലും കാരുണ്യവും ഉള്ളതുമാണ്. ഈ കാരുണ്യത്തിന്റെ ഒരു ഉദാഹരണമാണ് ആയുഷ്മാന്‍ ഭാരത് എന്ന നമ്മുടെ ആരോഗ്യ സുരക്ഷാ പദ്ധതി. ഇതിലൂടെ 50 കോടി ആളുകള്‍ക്കാണ് ഗുണം ലഭിക്കുത്. അത് അമേരിക്ക, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളിലെ ജനസംഖ്യ ഒന്നിച്ചെടുത്താല്‍ വരുന്ന എണ്ണം വരും. ആരോഗ്യ പശ്ചാത്തലസൗകര്യം, വൈദ്യോപകരണങ്ങളുടെ നിര്‍മാണം, ആരോഗ്യ സുരക്ഷാ സേവന രംഗം എന്നിവയില്‍ ആയുഷ്മാന്‍ ഭാരത് അനന്തമായ നിക്ഷേപസാധ്യതകളാണ് ലഭ്യമാക്കുന്നത്.
കുറേക്കൂടി ഉദാഹരണങ്ങള്‍ ഞാന്‍ നിരത്താം. ഇന്ത്യയിലെ 50 നഗരങ്ങള്‍ ഇപ്പോള്‍ മെട്രോ റെയില്‍ സംവിധാനം നിര്‍മിക്കാന്‍ തയാറാണ്. ഞങ്ങള്‍ക്ക് അഞ്ചു വീടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. റോഡ്, റെയില്‍, ജലപാതകള്‍ എന്നിവയുടെ അതിബൃഹത്തായ ആവശ്യമുണ്ട്. അതിവേഗത്തിലും തെളിമയാര്‍ന്ന വഴിയിലും നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ലോകനിലവാരമുള്ള സാങ്കേതികവിദ്യകള്‍ അനിവാര്യവുമാണ്.
സുഹൃത്തുക്കളെ, അങ്ങനെ ഇന്ത്യ അനന്തമായ നിക്ഷേപസാധ്യതകളുള്ള ഒരു ഭൂപ്രദേശമാണ്. ജനാധിപത്യം, ജനസംഖ്യ, ആവശ്യം എന്നിവയെല്ലാം നിങ്ങള്‍ക്ക് നല്‍കുന്ന ഏക സ്ഥലവുമാണിത്. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ചിട്ടുളളവര്‍ക്ക് എനിക്ക് നല്‍കാനുള്ള ഉറപ്പ്, നമ്മുടെ ജനാധിപത്യ സംവിധാനം, മാനുഷിക മൂല്യങ്ങള്‍, ശക്തമായ നിയമസംവിധാനം എല്ലാം ചേര്‍ന്നു നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഭദ്രതയും സുരക്ഷിതത്വവും ഉറപ്പാക്കും എന്നതാണ്. നമ്മുടെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നമ്മെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനുമായി ഞങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുവരെ ഇന്ത്യയില്‍ സാന്നിധ്യമറിയിക്കാത്തവരെ ഞാന്‍ ക്ഷണിക്കുകയും ഇവിടുത്തെ അവസരങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയൂം ചെയ്യുന്നു. ഇവിടെ വരാനുള്ള ഏറ്റവും മികച്ച സമയമാണിത്. നിക്ഷേപകര്‍ ഓരോരുത്തരെ എന്ന അടിസ്ഥാനത്തില്‍ സഹായിക്കുന്നതിന് ഞങ്ങള്‍ സമര്‍പ്പിതമാര്‍ഗ്ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാത്തിനുമുപരി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്, നിങ്ങളുടെ ഈ യാത്രയില്‍ നിങ്ങളുടെ കൈപിടിക്കാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ഉണ്ടാകും എന്നതാണ്.
നിങ്ങള്‍ക്ക് നന്ദി, നിങ്ങള്‍ക്ക് വളരെയധികം നന്ദി, വളരെയധികം നന്ദി.