Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷ മുന്‍ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി


ഒഡീഷ മുന്‍ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇതിഹാസതുല്യനായ ബിജു പട്നായിക് ജിയുടെ ദര്‍ശനാത്മക നേതൃത്വവും അജയ്യമായ വീര്യവും തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നതായി ശ്രീ മോദി പറഞ്ഞു.

എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

”ഇതിഹാസതുല്യനായ ബിജു പട്നായിക്ക് ജിയുടെ ജന്മദിനത്തില്‍ ഞാന്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും അജയ്യമായ ആത്മാവും തലമുറകളെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും വികസനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും മാതൃകാപരമാണ്. ഇന്ന്, ഈ പ്രത്യേക ദിനത്തില്‍, ചാന്ദിഖോലെയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഒഡീഷയിലെ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. @BJP4Odisha പൊതുയോഗത്തിലും ഞാന്‍ സംസാരിക്കും.”

*********

NK