Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡിഷയുടെയും, കിഴക്കന്‍ ഇന്ത്യയുടെയും സമഗ്ര വികസനത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

ഒഡിഷയുടെയും, കിഴക്കന്‍ ഇന്ത്യയുടെയും സമഗ്ര വികസനത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

ഒഡിഷയുടെയും, കിഴക്കന്‍ ഇന്ത്യയുടെയും സമഗ്ര വികസനത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

ഒഡിഷയുടെയും, കിഴക്കന്‍ ഇന്ത്യയുടെയും സമഗ്ര വികസനത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി


ബാലംഗീറിനും, ബിച്ചുപള്ളിക്കുമിടയില്‍ പുതിയ റെയില്‍വെ ലൈന്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ബാലംഗീര്‍ സന്ദര്‍ശിച്ചു. 1,500 കോടി രൂപയ്ക്കുള്ള വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം മറ്റ് നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.

റായ്പൂരിലെ സ്വാമി വിവേകാന്ദ വിമാനത്താവളത്തില്‍ രാവിലെ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി പിന്നീട് ബാലംഗീറിലേയ്ക്ക് പോയി. ജാര്‍സുഗുഡയിലെ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (എം.എം.എല്‍.പി) അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഈ പാര്‍ക്ക് മേഖലയിലെ സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന കേന്ദ്ര ബിന്ദുവായി ജാര്‍സുഗഡയെ മാറ്റും. റെയില്‍വേ പദ്ധതികള്‍ക്ക് കുതിപ്പേകിക്കൊണ്ട്, 115 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബാലംഗീര്‍ – ബിച്ചുപള്ളി റെയില്‍പാത ശ്രീ. മോദി ഉദ്ഘാടനം ചെയ്തു.

ഒഡിഷയിലെ ജനങ്ങളോടുള്ള തന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്തേയ്ക്കുള്ള തന്റെ മൂന്നാമത്തെ സന്ദര്‍ശമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാലംഗീറിലെ റെയില്‍വേ യാര്‍ഡില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു : ‘കിഴക്കന്‍ ഇന്ത്യയുടെയും ഒഡിഷയുടെയും വികസനത്തിന് തുടര്‍ച്ചയായ ശ്രമങ്ങളാണ് ഗവണ്‍മെന്റ് നടത്തുന്നത്. ബാലംഗീറില്‍ വികസന പദ്ധതികളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിട്ടത് ഈ ദിശയിലുള്ള ഒരു ചുവട് വയ്പ്പാണ്.’

നാഗവല്ലി നദിക്ക് കുറുകെയുള്ള പാലം, ബാര്‍പള്ളി -ദുങ്കരിപള്ളി, ബാലംഗീര്‍ -ദേവ്ഗാവ് റെയില്‍പാതകളുടെ ഇരട്ടിപ്പിക്കല്‍, 813 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജാര്‍സുഗുഡ – വിഴിനഗരം, സംഭാല്‍പൂര്‍ – ആംഗുല്‍ റെയില്‍പാതകളുടെ വൈദ്യുതീകരണം എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 15.81 കോടി രൂപ ചെലവില്‍ ഒഡിഷയിലെ സോന്‍പൂരില്‍ നിര്‍മ്മിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. കണക്ടിവിറ്റിയുടെയും, വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം എടുത്ത് കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ‘വിദ്യാഭ്യാസം മനുഷ്യ വിഭവ വികസനത്തിലേയ്ക്ക് നയിക്കും. പക്ഷേ അത്തരം വിഭവങ്ങളെ അവസരങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്നത് കണക്ടിവിറ്റിയാണ്. കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ആറ് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം. ജനങ്ങളുടെ നീക്കം, ധാതുവിഭവങ്ങള്‍, വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കല്‍, കര്‍ഷകര്‍ക്ക് വിദൂരസ്ഥ വിപണികളിലേയ്ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കല്‍, ഒഡിഷയിലെ ജനങ്ങളുടെ ജീവിതം ആയാസ രഹിതമാക്കല്‍ മുതലായവയ്‌ക്കെല്ലാം ഇത് വഴിയൊരുക്കും’.

പൈതൃകവും, സംസ്‌ക്കാരവും കാത്ത് സൂക്ഷിക്കുന്നതില്‍ തന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടിക്കൊണ്ട് അവ നമ്മുടെ സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും, സംസ്ഥാനത്തെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗന്ധാഹരാദിയിലെ (ബൗധ്) നീല്‍ മാധവ്, സിദ്ധേശ്വര്‍ ക്ഷേത്രങ്ങളിലെ നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ബാലംഗീറിലെ ജരിയാല്‍ ഗ്രൂപ്പ് സ്മാരക കെട്ടിടങ്ങളുടെയും, കലഹന്ദിയിലെ അസുര്‍ഗഢ് കോട്ടയുടെയും പുനരുദ്ധാരണ, നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും ശ്രീ. മോദി നിര്‍വ്വഹിച്ചു.