മഹാരാഷ്ട്രയിലെ മുംബൈയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അദ്ദേഹം പ്രഖ്യാപിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:
“മുംബൈയിലെ ബോട്ടപകടം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അധികൃതർ ദുരന്തബാധിതരെ സഹായിച്ചുകൊണ്ടിരിക്കുന്നു : പ്രധാനമന്ത്രി @narendramodi”
“അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും”
The boat mishap in Mumbai is saddening. Condolences to the bereaved families. I pray that the injured recover soon. Those affected are being assisted by the authorities: PM @narendramodi
— PMO India (@PMOIndia) December 18, 2024
The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the boat mishap in Mumbai. The injured would be given Rs. 50,000. https://t.co/EPwReaayYk
— PMO India (@PMOIndia) December 18, 2024
***
SK